തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ആയിരുന്നു മുമ്ബ് ഇപി ജയരാജന്‍ മന്ത്രി സ്ഥാനം രാജിവച്ചത്. മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന് അറിയപ്പെട്ടിരുന്ന ജയരാജന്റെ രാജി ശരിക്കും ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു.2016 ഒക്ടോബര്‍ 14 ന് ആയിരുന്നു ഇപി ജയരാജന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത്. മന്ത്രിസഭ രൂപീകരിച്ച്‌ ആറ് മാസം പൂര്‍ത്തിയാകും മുമ്ബായിരുന്നു ഇത്. ഇതിന് ശേഷം 2018 ല്‍ ആയിരുന്നു കെടി ജലീലിനെതിരെ ബന്ധു നിയമന ആരോപണം ഉയരുന്നത്.2016 ഒക്ടോബര്‍ 14 ന് ആയിരുന്നു ഇപി ജയരാജന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത്. മന്ത്രിസഭ രൂപീകരിച്ച്‌ ആറ് മാസം പൂര്‍ത്തിയാകും മുമ്ബായിരുന്നു ഇത്. ഇതിന് ശേഷം 2018 ല്‍ ആയിരുന്നു കെടി ജലീലിനെതിരെ ബന്ധു നിയമന ആരോപണം ഉയരുന്നത്. എന്നാൽ ജയരാജൻറെ വിഷയത്തിൽ കൈക്കൊണ്ട സമീപനം അല്ല മുഖ്യമന്ത്രി ജലീലിനെതിരെ ആരോപണം ഉയർന്നപ്പോൾ കൈക്കൊണ്ടത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നില്ല. ജലീലിനും ഇപി ജയരാജനും സിപിഎമ്മില്‍ ഇരട്ട നീതിയാണോ എന്ന ചര്‍ച്ച സിപിഎമ്മിന് പുറത്തായിരുന്നു ആദ്യം തുടങ്ങിയത്.

കെടി ജലീലിന്റെ കാര്യത്തില്‍ പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും ഭാഗത്ത് നിന്ന് ത്വരിത നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല എന്നത് വാസ്തവം ആണ്. പാര്‍ട്ടി അംഗമല്ലെങ്കിലും മുഖ്യമന്ത്രിയോട് ഏറെ അടുപ്പം പുലര്‍ത്തുന്ന ആളാണ് കെടി ജലീല്‍. ഈ ബന്ധം തന്നെയാണ് ജലീലിന് തുണയായത് എന്നാണ് വിലയിരുത്തല്‍.ബന്ധു നിയമന കേസില്‍ ലോകായുക്ത വിധി വന്നതോടെയാണ് സിപിഎമ്മും പ്രതിരോധത്തിലായത്. ഇപി ജയരാജന് കിട്ടാത്ത എന്ത് ആനുകൂല്യമാണ് കെടി ജലീലിന് നല്‍കുന്നത് എന്ന ചോദ്യമാണ് എതിരാളികള്‍ ആവര്‍ത്തിച്ച്‌ ചോദിച്ചുകൊണ്ടിരുന്നത്. ഒടുവില്‍ ഇത് പാര്‍ട്ടിയ്ക്കുള്ളിലും ചര്‍ച്ചയാകുന്ന സ്ഥിതിവിശേഷം വന്നു.

ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇടപെട്ടാണ് കെടി ജലീലിനോട് രാജി ആവശ്യപ്പെട്ടത് എന്നാണ് വിവരം. എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തിയ കെടി ജലീലിനോട് കോടിയേരി ബാലകൃഷ്ണനാണ് പാര്‍ട്ടി തീരുമാനം അറിയിച്ചത്. ജലീല്‍ അത് അംഗീകരിക്കുകയും ചെയ്തു. ഇപി ജയരാജന്‍- കെടി ജലീല്‍ താരതമ്യം പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്ന തിരിച്ചറിവാണ് പെട്ടെന്നുള്ള തീരുമാനത്തിലേക്ക് പിണറായി വിജയനെ നയിച്ചത് എന്നാണ് വിവരം. അല്ലെങ്കില്‍ ഹൈക്കോടതി തീരുമാനത്തിന് ശേഷം അന്തിമ നിലപാട് സ്വീകരിക്കാം എന്നായിരുന്നു സിപിഎം നീക്കം. എന്തായാലും ജലീല്‍ രാജിവച്ചതോടെ ജയരാജനുമായി താരതമ്യങ്ങള്‍ക്കും താത്കാലികമായി തിരശ്ശീല വീണിരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2