കോട്ടയം: ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത്​​ സമ്ബാദനക്കേസില്‍ വിജിലന്‍സിനെക്കൊണ്ട്​ തുടരന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പൊലീസ്​ സേനയില്‍ അമര്‍ഷം. കോടതി കുറ്റപത്രം വായിച്ചു​ കേള്‍പ്പിച്ച കേസില്‍ തച്ചങ്കരിയുടെ അപേക്ഷ പ്രകാരം തുടരന്വേഷണത്തിന്​ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്​​ പുതിയ കീഴ്​വഴക്കം സൃഷ്​ടിക്കുമെന്ന അഭിപ്രായവും​ ശക്തമാണ്​​. തുടരന്വേഷണത്തിന്​ വിജിലന്‍സിന്​ ഉത്തരവ്​ നല്‍കരുതെന്ന്​ ആഭ്യന്തര വകുപ്പിനോട്​ ആവശ്യപ്പെടുന്ന സ്ഥിതിയിലേക്കുവരെ കാര്യങ്ങള്‍ എത്തി. തച്ചങ്കരിയുടെ അപേക്ഷ കണക്കിലെടുത്ത്​ തുടരന്വേഷണത്തിന്​ വിജിലന്‍സ്​ സ്​പെഷല്‍ യൂണിറ്റിനെ ചുമതലപ്പെടുത്താനാണ്​​ ആഭ്യന്തര വകുപ്പ്​ വിജിലന്‍സ്​ ഡയറക്​ടര്‍ക്ക്​ നല്‍കിയ നിര്‍ദേശം​.​ ഇത്​ വിജിലന്‍സി​ന്‍റ വിശ്വാസ്യത തകര്‍ക്കുമെന്ന്​ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു​.

അതേസമയം, തച്ചങ്കരിയുടെ അപേക്ഷയില്‍ എത്രയും വേഗം തുടര്‍നടപടിയെടുക്കണമെന്ന ഉറച്ചനിലപാടിലാണ്​ ആഭ്യന്തര വകുപ്പ്​. ഇതി​ന്‍െറ അടിസ്ഥാനത്തില്‍ ​വിജിലന്‍സ്​ ഡയറക്​ടര്‍ ​സ്​പെഷല്‍ യൂനിറ്റിനും രൂപം നല്‍കി. തച്ചങ്കരി അവിഹിത സ്വത്ത്​ സമ്ബാദിച്ചതായി കോടതിയില്‍ റിപ്പോര്‍ട്ട്​ നല്‍കിയ വിജിലന്‍സിനെക്കൊണ്ടുതന്നെ തുടരന്വേഷണത്തിലൂടെ അനുകൂലമായി പുതിയ റിപ്പോര്‍ട്ട്​ തയാറാക്കുക എന്നതാണ്​​​ ഇപ്പോഴത്തെ നീക്കത്തിനു​ പിന്നില്‍. തച്ചങ്കരിക്കെതിരെയുള്ള പരാതി ശരിയാണെന്ന്​​ വ്യക്തമാക്കി വിജിലന്‍സ്​ നേരത്തേ കോടതിയില്‍ റിപ്പോര്‍ട്ട്​ നല്‍കിയിരുന്നു.

അത്​ റദ്ദാക്കാന്‍ തച്ചങ്കരി നല്‍കിയ അപേക്ഷ രണ്ടുതവണ കോടതി തള്ളി. ഇതേ ആവശ്യവുമായി വീണ്ടും ഹൈകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും പരിഗണിക്കും മുമ്ബ്​ പിന്‍വലിച്ചു. തുടര്‍ന്നാണ്​ കേസ്​ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ അപേക്ഷയുമായി സര്‍ക്കാറിനെ സമീപിച്ചത്​. അ​േന്വഷണ ഉദ്യോഗസ്ഥ​ന്‍റ കണ്ടെത്തലുകള്‍ തെറ്റാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ സര്‍ക്കാറിന്​ അപേക്ഷ സമര്‍പ്പിച്ചത്​.

2003-2007കാലയളവില്‍ അനധികൃതമായി സ്വത്ത്​ സമ്ബാദിച്ചെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ്​ കോടതിയിലാണ്​ ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്​. അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വത്ത്​ വിവരം ശരിയായി പരിശോധിച്ചി​ല്ലന്നാണ്​ തച്ചങ്കരിയുടെ വാദം. വിജിലന്‍സ്​ കുറ്റപത്രം നല്‍കിയ കേസില്‍ സര്‍ക്കാര്‍ തന്നെ തുടരന്വേഷണം നടത്തുന്നത്​ അപൂര്‍വമാണ്​. അതുകൊണ്ടുതന്നെ തുടരന്വേഷണം പാടി​െല്ലന്ന്​ വാദിക്കുന്നവര്‍ സേനയില്‍ നിരവധിയുണ്ട്​. ഇതി​ന്‍റ ചുവടുപിടിച്ച്‌​ കൂടുതല്‍ കേസുകളില്‍ ഇനി തുടരന്വേഷണ സാധ്യത തള്ളാനാവില്ലെന്ന്​ ഉന്നതര്‍ ചൂണ്ടിക്കാട്ടുന്നു.

ചടുല നീക്കങ്ങൾ ലോക്നാഥ് ബഹ്റ സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് നീങ്ങുന്നതിനാൽ

നിലവിൽ ബിജെപി ആയ ലോക്നാഥ് ബഹ്റ, ജയിൽമേധാവി ഋഷിരാജ് സിംഗ് എന്നിവർ വിരമിക്കുമ്പോൾ സീനിയർ ടോമിൻ തച്ചങ്കരി ആണ്. രണ്ടാമൻ സുധേഷ് കുമാർ ആണ്. ലോക് നാഥ് ബഹ്റ ഉടനടി സിബിഐ ഡയറക്ടർ തസ്തികയിലേക്ക് നിയമിക്കപ്പെട്ടുവാൻ സാധ്യതയുണ്ട്. ടോമിൻ തച്ചങ്കരിയെ കുറ്റവിമുക്തൻ ആക്കുന്ന വിജിലൻസ് റിപ്പോർട്ട് കോടതി അംഗീകരിച്ചില്ല എങ്കിൽ പോലീസ് മേധാവി സ്ഥാനത്തേക്ക് എത്തുന്നതിന് തടസ്സം ആകാൻ സാധ്യതയുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഐപിഎസ് ലോബി രണ്ടായി തിരിഞ്ഞ് കരുനീക്കങ്ങൾ നടത്തുന്നത്. വിജിലൻസ് അന്വേഷണ വിഷയത്തിൽ തച്ചങ്കരിക്ക് അനുകൂലവിധി ഉണ്ടായില്ലെങ്കിൽ സുധേഷ് കുമാറിന് അവസരം നൽകണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2