ഒക്ടോബര്‍ 11 ലോക ബാലികാ ദിനം. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങള്‍ക്കുമെതിരെ ബോധവത്കരണം നടത്തുന്നതിനുമാണ് ബാലികാ ദിനം (ഇന്റര്‍നാഷണല്‍ ഡേ ഓഫ് ദ ഗേള്‍ ചൈല്‍ഡ് ) ആചരിക്കുന്നത്.’ ഡിജിറ്റല്‍ തലമുറ, നമ്മുടെ തലമുറ’ (ഡിജിറ്റല്‍ ജനറേഷന്‍ , ഔര്‍ ജനറേഷന്‍) എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബാലികാ ദിനത്തിന്റെ വിഷയം.

അന്താരാഷ്ട്ര ബാലികാദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ മകളോടൊപ്പമുളള പഴയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. ‘ ഇന്ന് പെണ്‍കുട്ടികളുടെ ദിനം. മകളോടൊപ്പം ഒരു പഴയ ചിത്രം’ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group