ചെത്തുത്തൊഴിലാളിയുടെ മകനെന്ന കെ സുധാകരന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തൊഴിലെടുത്ത് ജീവിച്ച പിതാവിന്റെ മകനെന്ന വിളിയില്‍ അഭിമാനമാണെന്നും അങ്ങനെ വിളിക്കുന്നത് അപമാനമോ ജാള്യതയോയായി തനിക്ക് തോന്നിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: പരാമര്‍ശം തെറ്റാണെന്ന് തോന്നുന്നില്ല. ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഞാന്‍ ചെത്തുതൊഴിലാളിയുടെ മകനാണെന്ന്. അതില്‍ അപമാനമോ ജാള്യതയോ എനിക്ക് തോന്നുന്നില്ല. എന്റെ മൂത്ത സഹോദരന്‍ ചെത്തുത്തൊഴിലാളിയായിരുന്നു. ആരോഗ്യമുള്ള കാലം വരെ അദ്ദേഹം ചെത്തുത്തൊഴില്‍ എടുത്ത് ജീവിച്ചു. രണ്ടാമത്തെ സഹോദരനും ചെത്തുത്തൊഴില്‍ അറിയാമായിരുന്നു.പിന്നീട് അദ്ദേഹം ബേക്കറി തൊഴിലാക്ക് മാറി. അതാണ് കുടുംബപശ്ചാത്തലം. വിളികള്‍ അപമാനകരമായി കരുതുന്നില്ല. സുധാകരനെ ബ്രണ്ണന്‍ കോളേജില്‍ പഠിക്കാന്‍ വന്നപ്പോള്‍ മുതല്‍ അറിയുന്നതാണ്. സുധാകരന്‍ ആക്ഷേപിച്ചതായിട്ട് കരുതന്നില്ല. ചെത്തുക്കാരന്റെ മകനെന്ന വിളികള്‍ അഭിമാനമായിട്ടാണ് തോന്നുന്നത്. കാരണം ഞാന്‍ ചെത്തുത്തൊഴിലാളിയുടെ മകന്‍ തന്നെയാണ്്. ഒരു തൊഴിലെടുത്ത് ജീവിച്ച പിതാവിന്റെ മകനെന്ന് വിളിക്കുന്നതില്‍ അഭിമാനമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2