മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ മകൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധിതയായ വീണ വിജയൻ പി പി ഇ കിറ്റ് അണിഞ്ഞാണ് കഴിഞ്ഞദിവസം വോട്ട് ചെയ്യാനെത്തിയത്. സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ താര പ്രചാരകനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അദ്ദേഹം സംസ്ഥാനത്തുടനീളം സഞ്ചരിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി കേരളത്തിൽ വലിയ രീതിയിലുള്ള മർദ്ദനമാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. അടുത്ത മൂന്നാഴ്ച സംസ്ഥാനത്തിന് നിർണായകമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തമിഴ്നാട് കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കടുത്ത നിയന്ത്രണങ്ങളാണ് കോവിഡ് രണ്ടാം തരംഗ വ്യാപന പശ്ചാത്തലത്തിൽ കൈക്കൊണ്ടിട്ടുള്ളത്. കേരളത്തിലും സാഹചര്യം കൈവിട്ടു പോകാതിരിക്കാൻ കർശന നിയന്ത്രണം കൊണ്ടു വരികയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2