ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സർക്കാർ നിലപാടിനെതിരെ ഇടയലേഖനത്തിലെ പ്രതികരിച്ച കൊല്ലം രൂപത അധികൃതർക്ക് മുഖ്യമന്ത്രി പിണറായി വിജയൻറെ രൂക്ഷവിമർശനം. ഇടയ ലേഖനത്തിൻറെ വിശ്വാസ്യത ജനങ്ങൾക്കിടയിൽ ചോദ്യംചെയ്യപ്പെടും എന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു. പിതാവിന് ബോധ്യപ്പെട്ട കാര്യങ്ങൾ അല്ല ഇടയലേഖനത്തിൽ പറഞ്ഞിരിക്കുന്നത് എന്നും പകരം പ്രതിപക്ഷ നേതാവും കൂട്ടരും പറയുന്നത് ഏറ്റു പറയുകയാണ് ഇടയലേഖനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇടയലേഖനം ഇറക്കിയത് ശരിയാണോ എന്ന് ബന്ധപ്പെട്ടവർ ചിന്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികൾ പല ഇല്ലാ കഥകളും കെട്ടി പടച്ചു വിടും. ഇത് സമൂഹം സ്വീകരിക്കുന്നുണ്ടോ എന്ന് നോക്കാൻ ഉള്ള ബാധ്യത ഇത്തരം ലേഖനങ്ങൾ ഇറക്കുന്നവർക്കുണ്ട് എന്ന മുന്നറിയിപ്പും മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രതിഫലിച്ചു. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിക്കുന്ന ഇടയലേഖനം ആണ് കഴിഞ്ഞ ദിവസം കൊല്ലം രൂപത പുറപ്പെടുവിച്ചത്. രൂപയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും രംഗത്തെത്തിയിരുന്നു.

സാധാരണ മുക്കുവരുടെ അതിജീവനത്തെ വെല്ലുവിളിക്കുന്ന കരാറിലാണ് സർക്കാർ ഏർപ്പെട്ടത്. പ്രതിപക്ഷ ഇടപെടലുകൾ ഈ ഇടപാടുകൾ പുറത്തു കൊണ്ടുവന്നപ്പോൾ അത് പിൻവലിക്കാൻ സർക്കാർ നിർബന്ധമാകുകയായിരുന്നു. ആഴക്കടൽ മത്സ്യബന്ധന കോർപ്പറേഷനുമായി ബന്ധപ്പെട്ട ഇടപാട് സർക്കാർ അറിഞ്ഞത് അല്ല എന്ന നിലപാടാണ് ഇതുവരെയും സർക്കാർ സ്വീകരിച്ചു പോന്നത്. എന്നാൽ ധാരണാപത്രം തയ്യാറാക്കിയതും ഒപ്പിട്ടത് മുഖ്യമന്ത്രിയുടെ അറിവോടു കൂടിയാണ് എന്ന് തെളിവുകൾ ഇന്ന് ഒരു പ്രമുഖ മാധ്യമം പുറത്തുവിട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2