കൊ​ച്ചി: കൊ​ച്ചി മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​റി​ന് താ​ലി​ബാ​ന്‍റെ പേ​രി​ല്‍ ഭീ​ഷ​ണി​ക്ക​ത്ത്. ബി​ന്‍ ലാ​ദ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രു​ടെ ചി​ത്രം പ​തി​പ്പി​ച്ച ക​ത്ത് ത​പാ​ലാ​യാ​ണ് ല​ഭി​ച്ച​ത്.കൊ​ച്ചി ക​ട​പ്പു​റ​ത്ത് കൂ​ടി ന​ഗ്ന​നാ​യി ന​ട​ത്തി​ക്കു​മെ​ന്നും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഫോ​ട്ടോ ക​ണ്ടു പോ​ക​രു​തെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഫോ​ട്ടോ എ​ടു​ത്ത് അ​ഹ​ങ്കാ​രം കാ​ണി​ച്ചാ​ല്‍ രാ​ത്രി ഇ​രു​ട്ട​ടി കി​ട്ടു​മെ​ന്നും കൈ​കാ​ലു​ക​ള്‍ അ​ടി​ച്ച്‌ ഒ​ടി​ക്കു​മെ​ന്നും ക​ത്തി​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു. ചീ​ഫ് ക​മാ​ന്‍റാ​ര്‍ ഓ​ഫ് താ​ലി​ബാ​ന്‍, ഫ​ക്രു​ദീ​ന്‍ അ​ല്‍​ത്താ​നി എ​ന്ന പേ​രി​ലാ​ണ് ക​ത്ത് അ​യ​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് എ​ല്‍​ഡി​എ​ഫ് പ​രാ​തി ന​ല്‍​കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക