കോട്ടയം: കാടിന്റെ കാഴ്ചകളുമായി നേച്ചർ വൈബ്സ് ഗ്രൂപ്പ് ഫോട്ടോ എക്‌സിബിഷന് കോട്ടയത്ത് തുടക്കമായി. പബ്ളിക് ലൈബ്രറി ആർട്ട് ഗാലറിയിൽ മന്ത്രി വി.എൻ വാസവൻ വിളക്ക് തെളിയിച്ച് പ്രദർശനം ഉദ്ഘാടനം ചെയ്തു. ചിത്രങ്ങൾ കണ്ട് വിലയിരുത്തി അഭിപ്രായവും രേഖപ്പെടുത്തിയ ശേഷമാണ് ഇദേഹം മടങ്ങിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , വനം വികസന കോർപ്പറേഷൻ ചെയർപേഴ്സൺ ലതിക സുഭാഷ് , വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരായ സീമ സുരേഷ് , പ്രവീൺ പി.മോഹൻദാസ് , കൗശിക് വിജയൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോഗ്രാഫർമാരായ സിബി കെ.തമ്പിയുടെയും, ഷാ സിറാജ് , അശോകൻ രചന , കെ.എസ് രവീഷ് , ജിമ്മി കാമ്പല്ലൂർ , ജി.ശിവപ്രസാദ് എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ പത്തു മുതൽ വൈകിട്ട് ഏഴര വരെയാണ് പ്രദർശനം. പ്രദർശനത്തിൽ പ്രവേശനം സൗജന്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക