കോഴിക്കോട്: വടകരയ്ക്കടുത്ത് കുരിയാടില്‍ ചുവന്ന നിറത്തിലുള്ള ദ്രാവകം മഴയായി പെയ്തു. പെട്രോളിന്റെ കളറില്‍ മഴ പെയ്തതോടെ പലരും ബക്കറ്റില്‍ ഇത് ശേഖരിക്കുകയും ചെയ്തു. പെട്രോള്‍ മഴയാണെന്നായിരുന്നു പ്രാദേശിക തലത്തില്‍ ആദ്യം പ്രചരിച്ച വാര്‍ത്ത. രാസ പദാര്‍ത്ഥം കലര്‍ന്നതാണ് വെള്ളത്തിന്റെ കളര്‍ ചുവന്നതെന്നാണ് സൂചന. അധികൃതര്‍ വിഷയത്തില്‍ പരിശോന നടത്തും.

കൂരിയാടില്‍ 200 മീറ്റര്‍ പരിധിയിലാണ് ചുവന്ന കളറില്‍ മഴ പെയ്തിരിക്കുന്നത്. തീരദേശമേഖലയില്‍ 200 മീറ്റര്‍ പരിധിയില്‍ ശക്തമായ മഴ പെയ്തത് ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. സാധാരണ മഴ പെയ്തുകൊണ്ടിരിക്കെ പെട്ടന്ന് നിറം മാറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക