തിരുവനന്തപുരം : പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് മാര്‍ച്ച്‌ രണ്ടിന് മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും സംയുക്ത പണിമുടക്ക് നടത്തും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.
പണിമുടക്ക് വിജയിപ്പിക്കാന്‍ തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച്‌ കെ.കെ. ദിവാകരന്‍, പി. നന്ദകുമാര്‍ (സി.​ഐ .ടി.യു), ജെ. ഉദയഭാനു (എ.ഐ.ടി.യു.സി), പി.ടി. പോള്‍, വി.ആര്‍. പ്രതാപന്‍ (ഐ.എന്‍.ടി.യു.സി), വി.എ.കെ. തങ്ങള്‍ (എസ്​.ടി.യു), മനയത്ത് ചന്ദ്രന്‍ (എച്ച്‌​.എം.എസ്​), അഡ്വ. ടി.സി. വിജയന്‍ (യു.ടി.യു.സി), ചാള്‍സ് ജോര്‍ജ് (ടി.യു.സി.ഐ), മനോജ് പെരുമ്ബള്ളി (ജനതാ ട്രേഡ് യൂനിയന്‍) എന്നിവരും തൊഴിലുടമ സംഘടനകളെ പ്രതിനിധീകരിച്ച്‌ കെ.കെ. ഹംസ, കെ. ബാലചന്ദ്രന്‍ (ലോറി), ലോറന്‍സ് ബാബു, ടി. ഗോപിനാഥന്‍ (ബസ്), പി.പി. ചാക്കോ (ടാങ്കര്‍ ലോറി), എ.ടി.സി. കുഞ്ഞുമോന്‍ (പാര്‍സല്‍ സര്‍വിസ്) എന്നിവരുമാണ്​ പ്രസ്​താവന പുറ​പ്പെടുവിച്ചത്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2