കൊച്ചി : ഇന്ധന വില വീണ്ടും മുകളിലേക്ക് കുതിയ്ക്കുന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86.83 രൂപയും ഡീസലിന് 81.06 രൂപയുമായി. തിരുവനന്തപുരത്ത് ഡീസലിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി വര്‍ദ്ധിച്ചു.ജനുവരിയില്‍ പെട്രോളിന് 2.59 രൂപയും ഡീസലിന് 2.61 രൂപയും കൂടി. 2018 ഒക്ടോബര്‍ നാലിനാണ് മുമ്ബ് വില ഇത്രയധികം എത്തിയിരുന്നത്. അന്ന് ക്രൂഡ് ഓയില്‍ ബാരലിന് 80 ഡോളര്‍ ആയിരുന്നു വില. എന്നാല്‍ ഇന്ന് ക്രൂഡ് ഓയില്‍ ബാരലിന് അറുപത് ഡോളറില്‍ താഴെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2