കൊച്ചി: ഇന്ധന വില നിയന്ത്രാണാതീതമായി രാജ്യത്ത് കുതിക്കുന്നു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വര്‍ധിച്ചു. ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90ലേക്ക് അടുക്കുന്നു.

കൊച്ചി നഗരത്തില്‍ പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമായി ഉയര്‍ന്നു. സംസ്ഥാനത്ത് കഴിഞ്ഞ എട്ട് മാസത്തിനിടെ പെട്രോളിനും ഡീസലിനും വര്‍ധിച്ചത് 16 രൂപ വീതമാണ്. വില ദിവസേന വര്‍ധിപ്പിച്ചിട്ടും ഇതിനെതിരെ ചെറുവിരലനക്കാന്‍ പോലും രാജ്യം ഭരിക്കുന്ന പാര്‍ട്ടി തയ്യാറാകുന്നില്ലെന്നതാണ് വസ്തുത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2