സ്വന്തം ലേഖകൻ

കോട്ടയം : പെട്രോൾ ഡീസൽ വിലവർദ്ധനവിലെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതക്കെതിരെ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന, ജില്ലാ കമ്മറ്റികളുടെ ആഹ്വാന പ്രകാരം യൂത്ത്‌കോൺഗ്രസ് ചിങ്ങവനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവിളങ്ങ് പെട്രോൾ പമ്പിന് മുന്നിൽ ടാക്‌സ് പേ ബാക്ക് സമരം നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനങ്ങളിൽ പെട്രോൾ അടിക്കാൻ എത്തിയ 5 ആളുകൾക്ക് പമ്പിൽ പെട്രോളിന് നൽകിയ പൈസയുടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന നികുതി പണം തിരികെ നൽകിയും സൈക്കൾ ചവിട്ടിയും പ്രതിഷേധിച്ചു.

യൂത്ത് കോൺഗ്രസ്സ് ചിങ്ങവനം മണ്ഡലം പ്രസിഡന്റ് റൂബിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു യൂത്ത്‌കോൺഗ്രസ് നേതാവും കോട്ടയം എം.എൽ.എ ഡിസാസ്റ്റർ മാനേജ്‌മെൻറ് ടീം കോർഡിനേറ്ററുമായ അരുൺ മർക്കോസ് മാടപ്പാട്ട് സമരം ഉത്ഘാടനം നിർവ്വഹിച്ചു യൂത്ത് കോൺഗ്രസ്സ് നേതാക്കളായ ഷൈൻ സാം, ജിജി മൂലംകുളം, ഇന്ദ്രജിത്ത്, അതുൽ സെബാസ്റ്റ്യൻ ടോം തുടങ്ങിയവർ നേതൃത്വം നൽകി.