സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: രാജ്യത്തെ ജനങ്ങളെ ഇന്ധന വില വർദ്ധനവിലുടെ പ്രഹരികുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാടിനെ എതിരെ കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി ഏറ്റുമാനൂരിൽ പോസ്റ്റ് ഓഫീസിന് മുൻപിൽ അഡ്വ പ്രിൻസ് ലൂക്കോസ് ധർണ്ണ ഉദ്ഘാടനം ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ലോകത്ത് ഏറ്റവും കൂടിയ വിലക്ക് ഇന്ധനം വിൽകുന്ന രാജ്യം എന്ന ബഹുമതി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നേടി തന്നു കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ജനതയുടെ നട്ടെല്ല് ഓടിക്കുന്ന അവസ്ഥയണ് ഇന്ധന വില വർധന.

ഇന്ധന വിലയിലെ നികുതിയുടെ തീവെട്ടി കൊള്ള അവസാനിപ്പിക്കണമെന്ന് അദ്ദേഹം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻ്റ് ടോമി നരിക്കുഴി അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ ജയമോഹൻ കെ.ബി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം സജി വള്ളം കുന്നേൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക