കൊച്ചി: ടിക്ക് ടോക്ക് താരം അമ്പിളിയെ എതിർത്തും കുറ്റപ്പെടുത്തിയുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്ന ചർച്ചകളെല്ലാം. പ്രണയിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയതാണ് അമ്പിളി എന്നാണ് ആരോപണം. ആ പെൺകുട്ടി തന്നെ നിജസ്ഥിതി വ്യക്തമാക്കി രംഗത്ത് എത്തിയിട്ടും സൈബർ ആക്രമണം ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ്, ഇപ്പോൾ അമ്പിളിയെയും കാമുകിയായ കുട്ടിയെയും പിൻതുണച്ച് ്ആൻസി വിഷ്ണു രംഗത്ത് എത്തിയത്.

ആൻസി വിഷ്ണുവിന്റെ പോസ്റ്റ് ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്ണിനോടൊപ്പം മാത്രമല്ല ആണിനോടൊപ്പവും നിൽക്കാൻ എനിക്ക് ആഗ്രഹമുണ്ട്, മാനസികവും ശരീരികവുമായ വളർച്ച എത്തിക്കഴിഞ്ഞാൽ ആണിനും പെണ്ണിനും ലൈംഗീകമായ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ഉണ്ട്. പോൺ സൈറ്റുകളിൽ കാണുന്നതല്ല യഥാർത്ഥ ലെഃ എന്ന് കുട്ടികൾ മനസിലാക്കേണ്ടതാണ്. യഥാർത്ഥമായ സമ്മതവും സ്‌നേഹവും ആവശ്യമുള്ള ഒന്നാണ് അതെന്നു കുട്ടികൾ മനസിലാക്കണം. ഗർഭിണി ആകാതിരിക്കുവാനുള്ള ഉത്തരവാദിത്തം ആണിനും പെണ്ണിനും ഒരുപോലെയാണ്. 19 വയസുള്ള ഒരാൺകുട്ടിയെ തേജോവധം ചെയ്യും മുൻപ് അവന് തെറ്റ് പറ്റിയതെന്ന് കൂടി മനസിലാക്കാൻ നമ്മളോർക്കണം, അവന് സമൂഹത്തിന്റെ ഉന്നതിയിലുള്ള ആരുമായും രീിമേര േഉണ്ടാകില്ല, അവനു വേണ്ടി രമലെ ഇല്ലാതാക്കാൻ ആരും കാണില്ല, 19 വയസ് വികാരങളുടേത് മാത്രമാണ്, തിരിച്ചറിവുകളുടെത് ആയിരിക്കില്ല, 19 വയസും 16 വയസും ഒരുപോലെ ശെരിയാണ് ഒരുപോലെ തെറ്റാണ്, അവരോട് രണ്ടു പേരോടും ക്ഷെമിക്കാൻ നമ്മൾക്ക് ഉത്തരവാദിത്തമുണ്ട്.

എങ്ങനെയാണ് 19 വയസുകാരനെ നമുക്ക് കുറ്റപ്പെടുത്താൻ കഴിയുക, ഗർഭ നിരോധന മാർഗങ്ങളെ കുറിച്ച് ഒരു പക്ഷെ അവൻ അറിഞ്ഞു കാണില്ല അവളും അറിഞ്ഞു കാണില്ല, എന്തെങ്കിലും തിരിച്ചറിവുകളോ സമൂഹത്തിലെ ഉന്നതരായ ആളുകളായി എന്തേലും കോൺടാക്ട്‌ടോ ഉണ്ടായിരുന്നങ്കിൽ ഒരു പക്ഷെ ഇങ്ങനെ ഒരു സംഭവം പുറത്ത് വരുമായിരുന്നില്ല, ആണിനെ മാത്രം കുറ്റം പറയാൻ നമ്മൾ തയ്യാറാകരുത്, അവന്റെ 19 വയസ് ഈ ഒരു കുറ്റം പേറി ഇല്ലാതാവാൻ ഉള്ളതാവരുത്,…മതമോ, രാഷ്രീയമോ നോക്കാതെ നമുക്ക് അവന്റെയും അവളുടെയും ഒപ്പം ഒരുപോലെ നിൽക്കേണ്ടതുണ്ട്.. ഗർഭിണിയായി പോയി എന്ന പേരിൽ ആ പെൺകുട്ടിയെയും നമ്മൾ കല്ലെറിയണ്ട… അവൾക്ക് ഒരു പ്രോപ്പർ കൗൺസിലിങ് കൊടുത്ത് സന്തോഷത്തിലേക്ക് തിരിച്ച് കൊണ്ടുവരേണ്ടതുണ്ട്. അല്ലെങ്കിൽ തന്നെ പെൺകുട്ടികളുടെ ജീവിതം തുടകൾക്ക് ഇടയിൽ അല്ലാലോ, അവർ കുട്ടികളാണ് തെറ്റ് പറ്റിയതാണ് ക്ഷെമിക്കാൻ നമ്മൾ തയ്യാറാകണം, ഇനിയെങ്കിലും കുട്ടികൾക്ക് ലൈംഗിക വിദ്യാഭാസം നിർബന്ധമാക്കണം, അവർ അറിയേണ്ടത് അറിയട്ടെ, അവനോടും ക്ഷെമികേണ്ടതുണ്ട്, പെണ്ണിനോടൊപ്പം മാത്രമല്ല… ആണിനോടും പെണ്ണിനോടും ഒപ്പമുണ്ട്,