ദില്ലി: പെഗാസെസ് വിവാദവുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍. ദേശീയ സുരക്ഷ കൗണ്‍സില്‍ ഫണ്ട് ഉപയോഗിച്ചാണ് സര്‍ക്കാര്‍ പെഗാസെസ് വാങ്ങിയത്. 2017-18 കാലത്താണ് ചാര സോഫ്റ്റ് വെയര്‍ വാങ്ങിയത്. എന്‍എസ്‍സി ബജറ്റ് വിഹിതം പത്തിരട്ടിയോളം വര്‍ധിപ്പിച്ചാണ് പണം കണ്ടെത്തിയതെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.

മോദി മന്ത്രിസഭയിലെ മന്ത്രിമാര്‍, രാഹുല്‍ ഗാന്ധി, സുപ്രീംകോടതി ജഡ്ജി, മുന്‍ സിബിഐ ഡയറക്ടറടക്കം രാജ്യത്തെ 128 പേരുടെ ഫോണുകള്‍ ചോര്‍ന്ന വിവരമാണ് ദ വയറടക്കമുള്ള മാധ്യമങ്ങള്‍ ഇതിനോടകം പുറത്ത് വിട്ടത്. രാജ്യത്ത് മുന്നൂറ് പേര്‍ ഫോണ്‍ ചോര്‍ത്തലിനിരയായെന്നാണ് കണ്ടെത്തല്‍.പട്ടികയില്‍ പേരുള്ള പലരും അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുമ്ബ് ഫോണ്‍ പരിശോധനക്കായി കൈമാറിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group