ടോക്കിയോ ഒളിമ്ബിക്സിന് മുന്നോടിയായി ജപ്പാനിലെ ഒളിമ്ബിക് വില്ലേജില്‍ ‘ലൈംഗിക ബന്ധം തടസപ്പെടുത്തുന്ന’ കിടക്കകള്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട്. കോവിഡ് സാഹചര്യം പരിഗണിച്ചാണ് കായികതാരങ്ങള്‍ക്കും ഒഫീഷ്യലിനുമാണ് ഇത്തരം കിടക്കകള്‍ തയ്യാറാക്കുന്നത്. സ്പാനിഷ് വാര്‍ത്താ ഏജന്‍സികളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് മഹാമാരി കാരണം, ലൈംഗിക ബന്ധത്തിലടക്കം അനാവശ്യമായ സാമൂഹിക ഇടപെടലിലോ അടുത്ത ആശയവിനിമയത്തിലോ ഏര്‍പ്പെടുന്നതില്‍ നിന്ന് അത്ലറ്റുകളെ നിരുത്സാഹപ്പെടുത്തും.

‘ലൈംഗികത തടയുന്ന’ കിടക്കകള്‍ കാര്‍ഡ്ബോര്‍ഡ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. അവയ്ക്ക് ഒരു വ്യക്തിയുടെ മാത്രം ഭാരം താങ്ങാന്‍ കഴിയുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.പെട്ടെന്നുള്ള ചലനങ്ങളിലൂടെ കിടക്കകള്‍ തകരാറിലാകുന്ന തരത്തിലാണ് അവ കൂട്ടിയോജിപ്പിച്ചിരിക്കുന്നത്. എന്നാല്‍ തകരാറിലായ കിടക്കകള്‍ വീണ്ടും യോജിപ്പിക്കാനാകുമെന്നതാണ് ഇതിന്‍റെ സവിശേഷത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഓരോരുത്തര്‍ക്കും അനുവദിച്ചിരിക്കുന്ന കിടക്ക, അവരുടെ ഭാരം താങ്ങാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ്. അതില്‍ കൂടുതല്‍ ഭാരം കിടക്കയിലേക്ക് വന്നാല്‍ അത് തകര്‍ന്നു വീഴും. കൂടാതെ പെട്ടെന്നുള്ള ചലനങ്ങളും കിടക്ക തകരാനിടയാക്കും. പിന്നീട് ഇവ കൂട്ടിയോജിപ്പിക്കാന്‍ അല്‍പ്പം സമയം പിടിക്കും. ഇതുകൊണ്ടുതന്നെ ഈ കിടക്കകളില്‍ ലൈംഗിക ബന്ധം സാധ്യമാകില്ലെന്നും ഒളിംപിക് വില്ലേജ് നടത്തിപ്പുകാര്‍ പറയുന്നു.

കാണികൾ ഇല്ലാത്ത ഒളിമ്പിക്സും, മെഡൽ സ്വയം എടുത്തണിയുന്ന ജേതാക്കളും:

ലോകമാകെ പിടിച്ചുലച്ച കോവിഡ് മഹാമാരി മൂലം ഒട്ടേറെ പുതുമകളുമായാണ് ഇത്തവണ ടോക്യോയില്‍ ഒളിമ്ബിക്‌സ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ചരിത്രത്തിലാദ്യമായി കാണികളില്ലാതെ ഒളിമ്ബിക്‌സ് മത്സരങ്ങള്‍ നടക്കുന്നു എന്നതാണ് ഇതില്‍ ഏറ്റവും സവിശേഷമായ കാര്യം. വിജയികള്‍ക്കുള്ള മെഡല്‍ ദാന ചടങ്ങിലും പുതുമകളുണ്ട്. മത്സര ജേതാക്കള്‍ക്ക് മെഡലുകള്‍ സമ്മാനിക്കാന്‍ ഇത്തവണ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ഉണ്ടായിരിക്കില്ല.

ഇത്തവണ മെഡല്‍ ജേതാക്കളെ പോഡിയത്തില്‍ നിര്‍ത്തിയശേഷം ഒരു തളികയില്‍ മെഡലുകള്‍ നല്‍കുകയാണ് ചെയ്യുക. വിജയികള്‍ക്ക് മെഡലുകളെടുത്ത് ഒഴിഞ്ഞ ഗ്യാലറികള്‍ സാക്ഷിനിര്‍ത്തി സ്വയം കഴുത്തലണിയണം. സാധാരണയുള്ള മെഡലുകള്‍ സ്വീകരിച്ചശേഷമുള്ള ഹസ്തദാനമോ ആലിംഗനമോ ഇത്തവണ ഉണ്ടാകില്ല. അന്താരാഷ്ട്ര ഒളിമ്ബിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കാണ് പുതിയ മെഡല്‍ ദാന ചടങ്ങിനെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്.

മെഡലുകള്‍വെച്ച തളികയുമായി വരുന്ന വ്യക്തി അണുവിമുക്തമാക്കിയ ഗ്ലൗസുകളും മാസ്‌കും ധരിച്ചിരിക്കുമെന്നും മെഡല്‍ ജേതാക്കളും മാസ്‌ക് ധരിക്കണമെന്നും തോമസ് ബാക്ക് പറഞ്ഞു. വിജയികള്‍ക്ക് തളികയില്‍ നിന്ന് അവരുടെ മെഡലുകളെടുത്തശേഷം സ്വയം കഴുത്തിലണിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം ടോക്യോ നഗരത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ടോക്യോ നഗരത്തില്‍ 1149 പേര്‍ക്കാണ് ഇന്നലെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.

ഇന്ത്യൻ സംഘം ഇങ്ങനെ:

ടോക്യോ ഒളിംപിക്സിന് 228 അംഗ ഇന്ത്യന്‍ സംഘമാണ് യാത്രയാവുന്നത്. ഇവരില്‍ 119 കായികതാരങ്ങളും 109 ഒഫീഷ്യല്‍സും ഉള്‍പ്പെട്ടിരിക്കുന്നു. ഇന്ത്യക്കായി 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും മത്സരിക്കും. 85 മെഡല്‍ ഇനങ്ങളില്‍ ഇന്ത്യ മത്സരിക്കുന്നുണ്ട്. ഈ മാസം 17ന് 90 പേര്‍ അടങ്ങുന്ന ആദ്യ ഇന്ത്യന്‍ സംഘം ടോക്യോയിലേക്ക് തിരിക്കും. 23ആം തിയ്യതിയാണ് ടോക്യോയില്‍ കായിക മാമാങ്കത്തിന് തുടക്കമാകുന്നത്.

ടോക്യോ ഒളിമ്ബിക്സിനുള്ള ഇന്ത്യന്‍ ടീമില്‍ ഒമ്ബത് മലയാളികള്‍ ഇടം പിടിച്ചിട്ടുണ്ട്. ലോങ്ജംപില്‍ എം ശ്രീശങ്കര്‍, 20 കിലോമീറ്റര്‍ നടത്തത്തില്‍ കെ.ടി.ഇര്‍ഫാന്‍, 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.പി.ജാബിര്‍ 4 X 400 മീറ്റര്‍ റിലേ ടീമില്‍ മുഹമ്മദ് അനസ്, നോഹ നിര്‍മ്മല്‍ ടോം, 4 X 400 മീറ്റര്‍ മിക്സഡ് റിലേയില്‍ അലക്സ് ആന്റണി എന്നിവരാണ് ടോക്യോ ഒളിമ്ബിക്സില്‍ പങ്കെടുക്കുന്ന മലയാളി അത്‌ലറ്റുകള്‍. കൂടാതെ ഇന്ത്യന്‍ ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍. ശ്രീജേഷും നീന്തല്‍ താരം സജന്‍ പ്രകാശും മലയാളി പ്രാതിനിധ്യമായി ടോക്യോയില്‍ എത്തും.

ഒളിമ്ബിക്‌സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമെന്ന ബഹുമതിയുമായാണ് സജന്‍ പ്രകാശ് ടോക്യോവിലേക്ക് ടിക്കറ്റെടുത്തത്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്ട്രോക്കിലാണ് സജന്‍ പ്രകാശ് മത്സരിക്കുന്നത്. റോമില്‍ നടന്ന ചാമ്ബ്യന്‍ഷിപ്പില്‍ ഒന്നാമനായാണ് സജന്‍ പ്രകാശ് യോഗ്യത ഉറപ്പിച്ചത്. നേരിട്ട് ഒളിമ്ബിക്സ് യോഗ്യത നേടുന്ന താരങ്ങളുള്ള എ വിഭാഗത്തിലാണ് സജന്‍ പ്രകാശും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക