അബുദാബി : പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് കുറച്ച് അബുദാബി. പിസിആര്‍ പരിശോധനാ ഫീസ് 65 ദിര്‍ഹമാക്കി കുറച്ചെന്ന് അബുദാബി ആരോഗ്യ വിഭാഗം അറിയിച്ചു. നിലവില്‍ 85 ദിര്‍ഹമായിരുന്നു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വാക്‌സിന്‍ എടുക്കാത്ത ജീവനക്കാര്‍ക്ക് 7, 14 ദിവസങ്ങള്‍ക്കിടെ പിസിആര്‍ നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തിലാണ് നിരക്ക് കുറച്ചത്.
ഹോട്ടല്‍, റസ്റ്റോറന്റ്, ഗതാഗതം, ലോണ്‍ട്രി, ബ്യൂട്ടി സലൂണ്‍ എന്നീ മേഖലകളില്‍ വാക്‌സിന്‍ എടുക്കാത്ത ജീവനക്കാര്‍ക്ക് 14 ദിവസത്തിനിടെ പിസിആര്‍ എടുക്കണമെന്ന് കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. വാക്‌സിന്‍ എടുക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയിലൊരിക്കലും വാക്‌സിന്‍ എടുത്തവര്‍ മാസത്തിലൊരിക്കലും പിസിആര്‍ എടുക്കണം. സുരക്ഷിത തൊഴില്‍ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും പിസിആര്‍ പരിശോധന നടക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2