ജയ്പൂര്‍: ശസ്ത്രക്രിയയ്ക്ക് ശേഷം ഐ.സി.യുവില്‍ കഴിഞ്ഞിരുന്ന യുവതി പീഡനത്തിന് ഇരയായതായി പരാതി. ജയ്പൂരിലെ ഷാല്‍ബി ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയെ വാര്‍ഡ് ബോയി രാത്രി മുഴുവന്‍ ആവര്‍ത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. ഓക്‌സിജന്‍ ട്യൂബ് ഘടിപ്പിച്ചിരുന്ന യുവതിയുടെ മുഖം മറച്ച് കൈകള്‍ കെട്ടിയിട്ടാണ് പീഡനം നടന്നത്. സംഭവത്തിന് ശേഷം യുവതി രാത്രി മുഴുവന്‍ കരഞ്ഞു.

പീഡന വിവരം നഴ്‌സിനോട് പറയാന്‍ തുനിഞ്ഞപ്പോള്‍ പ്രതി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് രാവിലെ ഭര്‍ത്താവിനോടാണ് യുവതി വിവരം പറയുന്നത്. തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം, പരാതിയില്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു. വാര്‍ഡ് ബോയ് ഖുശിറാം ഗുജ്ജാറിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2