മുംബൈ: ബാബ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള പതഞ്​ജലി ഗ്രൂപ്പ്​ പുറത്തിറക്കിയ കോവിഡ്​ മരുന്നിന്‍റെ വില്‍പന അനുവദിക്കില്ലെന്ന്​ മഹാരാഷ്​ട്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രി അനില്‍ ദേശ്​മുഖാണ്​ ഇക്കാര്യം അറിയിച്ചത്​. കൃത്യമായ അനുമതിയില്ലാതെ മരുന്നിന്‍റെ വില്‍പന അനുവദിക്കാനാവില്ലെന്നാണ്​ മഹാരാഷ്​ട്ര സര്‍ക്കാറിന്‍റെ നിലപാട്​.
പതഞ്​ജലിയുടെ ​കോവിഡ്​ മരുന്നായ കൊറോണിലിന്‍റെ ആധികാരികതയെ കുറിച്ച്‌​ ഐ.എം.എ ആശങ്കയറിയിച്ച കാര്യവും ട്വീറ്റില്‍ മന്ത്രി ചൂണ്ടിക്കാട്ടുന്നുണ്ട്​. ലോകാരോഗ്യ സംഘടന, ഐ.എം.എ തുടങ്ങിയ സംഘടനകളുടെ അംഗീകാരമില്ലാതെ മരുന്നിന്​ അനുമതി നല്‍കാനാവില്ലെന്നും മന്ത്രി ട്വീറ്റില്‍ വ്യക്​തമാക്കി.
കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍ ഉള്‍പ്പടെയുള്ളവര്‍ ബാബ രാംദേവിന്‍റെ കോവിഡ്​ മരുന്നായ കൊറോണിലിനെ പിന്തുണച്ച്‌​ രംഗത്തെത്തിയിരുന്നു. ലോകാരോഗ്യ സംഘടന ഉള്‍പ്പടെയുള്ളവരുടെ അംഗീകാരം മരുന്നിന് ഉണ്ടെന്ന്​ രാംദേവ്​ അവകാശപ്പെട്ടതിന്​ പിന്നാലെയായിരുന്നു ഹര്‍ഷവര്‍ധന്‍റെ പിന്തുണ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2