കാലിഫോര്‍ണിയ : ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ വാക്കുകളാലുള്ള സമ്മതമില്ലാതെ കോണ്ടം നീക്കരുതെന്ന് നിയമം പാസാക്കി അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയ. ചൊവ്വാഴ്ചയാണ് ബില്‍ പാസായി നിയമം ആയത്. ഇത്തരം ഒരു നിയമം അമേരിക്കയില്‍ പാസാക്കിയ ആദ്യ സംസ്ഥാനമാണ് കാലിഫോര്‍ണിയ.

പങ്കാളിയുടെ അനുമതിയില്ലാതെ കോണ്ടം നീക്കം ചെയ്യരുതെന്ന ബില്‍ നിയമ നിര്‍മ്മാണ സഭയില്‍ കൊണ്ട് വരാന്‍ കാരണം നിരവധി പരാതികള്‍ ഇക്കാര്യത്തില്‍ ഉയര്‍ന്നതോടെയാണ് .ഇനിമുതല്‍ പങ്കാളി സമ്മതിക്കാതെ കോണ്ടം നീക്കം ചെയ്താല്‍ കോടതിയില്‍ നടപടി നേരിടേണ്ടി വരും. നീക്കം ചെയ്തത് കൊണ്ട് ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ക്ക് മറുപടി നല്‍കേണ്ടിയും വരും. ഇനിയും ഈ നിയമം ക്രിമിനല്‍ കോഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

യേല്‍ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനമാണ് ഇത്തരം ഒരു നിയമ നിര്‍മാണത്തിലേക്ക് നയിക്കപ്പെട്ടത്. സ്ത്രീകള്‍ക്കും സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും ലൈഗിക വേഴ്ചയ്ക്കിടെ അവര്‍ അറിയാതെ പങ്കാളി കോണ്ടം നീക്കം ചെയ്യുന്നതിലൂടെ വിഷമതകള്‍ ഉണ്ടാവുന്നു എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന്ക്രിസ്റ്റീന ഗാര്‍ഷ്യ 2017 ല്‍ ബില്‍ നിയമനിര്‍മ്മാണ സഭയില്‍ കൊണ്ടുവരാന്‍ ശ്രമം ആരംഭിക്കുകയായിരുന്നു. സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്ന നിരവധി കാര്യങ്ങളില്‍ ഒന്നായാണ് ഈ നിയമനിര്‍മാണത്തെ വിലയിരുത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക