ഇടുക്കി: ഇടുക്കി മൂലമറ്റത്ത് ആറ് ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുത വിതരണത്തില്‍ പ്രതിസന്ധി. . സാങ്കേതിക തടസത്തെ തുടര്‍ന്നാണ് ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചത്. വൈദ്യുതി ഉത്പ്പാദനത്തില്‍ 300 മെഗാവാട്ട് കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇതര സംസ്ഥാന ജനറേറ്റുകളില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കെഎസ്‌ഇബി അറിയിച്ചു.

സംസ്ഥാനത്തെ ഏതാനും ഫീഡറുകളില്‍ താത്കാലിക തടസം ഉണ്ടാകുമെന്നും അടുത്ത ഒന്നര മണിക്കൂറില്‍ സംസ്ഥാനത്ത് ഭാഗിക ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തിയതായും കെ,​എസ്,​ ഇ,​ബി അറിയിച്ചു. പ്രശ്നം പരിഹരിക്കാനായി കൂടുതല്‍ തെര്‍മല്‍ വൈദുതി സംസ്ഥാനത്തേക്ക് എത്തിക്കാനും നടപടി തുടങ്ങി

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക