തൃശ്ശൂര്‍: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിപ്പില്‍ പിടിയിലായ മലപ്പുറം കാടാമ്ബുഴ പുല്ലാട്ടില്‍ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ പാക് ചാരസംഘടനയായ ഐ.എസ്‌.ഐ. നല്‍കിയതെന്ന് സംശയം. രാജ്യത്ത് സമാന്തര ടെലിഫോണ്‍ എക്സ്‌ചേഞ്ച് എട്ടെണ്ണമല്ലെന്നും നോയിഡയിലും കശ്മീരിലും മാത്രം പത്തിലേറെ ഉണ്ടെന്നും സെന്‍ട്രല്‍ ഐ.ബി. റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പിടിയിലായ ഇയാള്‍ ബെംഗളൂരുവില്‍ നടത്തിയിരുന്ന സമാന്തര എക്സ്ചേഞ്ചില്‍നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍
പിടിച്ചെടുത്തിരുന്നു. കൂടാതെ, ബെംഗളൂരുവിലെ സൈനിക കേന്ദ്രത്തിലേക്കും മിലിറ്ററി മൂവ്‌മെന്റ്‌ കണ്‍ട്രോള്‍ ഓഫീസിലേക്കും പ്രിന്‍സിപ്പല്‍ ഡിഫന്‍സ് കംപ്ട്രോളര്‍ ഓഫീസിലേക്കും വിളിച്ചിട്ടുണ്ടെന്ന് ഇയാള്‍ മൊഴിനല്‍കിയിട്ടുണ്ട്.പ്രതിരോധ മന്ത്രാലയത്തില്‍നിന്നാണെന്ന് സൂചിപ്പിച്ചാണ് സൈനിക കേന്ദ്രങ്ങളിലെ ഉന്നത ഓഫീസര്‍മാരെ വിളിച്ചിരുന്നത്. കിഴക്കന്‍ ഇന്ത്യയിലെ ഒരു പട്ടാള ക്യാമ്ബിലേക്ക് വന്ന അജ്ഞാത ഫോണ്‍വിളി ബെംഗളൂരുവില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മിലിറ്ററി ഇന്റലിജന്‍സ് ദക്ഷിണേന്ത്യന്‍ യൂണിറ്റാണ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക