മാന്നാർ: പാണ്ടനാട്ടില് നിന്നും കാണാതായ എന്ജിനിയറിങ് വിദ്യാര്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്. പാണ്ടനാട് പഞ്ചായത്ത് പാണന്തറ മാമ്ബള്ളില് അജു വര്ഗീസിന്റെ മകന് ജോര്ജി (23) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

തിരുവല്ല കല്ലൂപ്പാറ തുരുത്തിക്കാട്ട് ആള്ത്താമസമില്ലാത്ത വീടിന്റെ പിന്നിലാണ് മൃതശരീരം കണ്ടെത്തിയത്. ജോര്ജി ഉപയോഗിച്ച കാര് വീടിനുപുറത്ത് പാര്ക്ക് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതലാണ് ജോര്ജിയെ കാണാതായത്. ഇത് സംബന്ധിച്ച്‌ ചെങ്ങന്നൂര് പൊലീസില് വീട്ടുകാര് പരാതി നല്കിയിരുന്നു. മാനസിക അസ്വാസ്ത്യം ഉണ്ടായിരുന്നതായി വീട്ടുകാര് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തെളിവെടുപ്പുകള്ക്ക് ശേഷം മൃതദേഹം മോര്ച്ചറിയിലേക്ക് മാറ്റി.പ്രമുഖ വ്യാപാരി പി ടി തോമസിന്റെ ചെറുമകനാണ് ജോര്ജി.രണ്ടാഴ്ച മുമ്ബാണ് പി ടി തോമസ് അന്തരിച്ചത്. സഹോദരിയുടെ വിവാഹം ഞായറാഴ്ച നടത്താന് ഇരിക്കെയാണ് ജോര്ജിയുടെ മരണം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.