കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടാൻ ആലോചിച്ചിട്ടില്ല എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ. രാഷ്ട്രീയ പാർട്ടികൾ ഒന്നും തന്നെ തെരഞ്ഞെടുപ്പ് നീട്ടി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.എൻഎസ്എസ് ഈ ആവശ്യമുന്നയിച്ച് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ വിദഗ്ധരുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിനെ സംബന്ധിച്ച് ചർച്ച നടത്തിയെന്നും ഇതുസംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ ഉടനടി തയ്യാർ ആകും എന്നും അദ്ദേഹം അറിയിച്ചു. ഇതിനുശേഷം രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തും. തിരക്ക് കുറയ്ക്കുവാൻ പോലും സമയം ഒരു മണിക്കൂർ നീട്ടി നൽകും. കയറിയുള്ള പ്രചരണത്തിനും മൂന്നുപേരിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2