ന്യൂഡൽഹി: ഉപഭോക്താക്കളുടെ പാന്‍ കാര്‍ഡ് നിര്‍ബന്ധമായും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. ബന്ധിപ്പിക്കാനുള്ള തിയതി ജൂണ്‍ 30 ആണ് നീട്ടി. ട്വീറ്ററിലൂടെയാണ് എസ് ബി ഐ ഇക്കാര്യമറിയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പല തവണ ആദായ നികുതി വകുപ്പ് തീയതി ദീര്‍ഘിപ്പിച്ച്‌ നൽകിയിട്ടും ഇനിയും ഏകദേശം 17 കോടിയോളം ആളുകളാണ് പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ളത്. ജൂണ്‍ 30 ന് ഉള്ളില്‍ ഇരു കാര്‍ഡുകളും ബന്ധിപ്പിക്കാത്തവരുടെ പാന്‍ കാര്‍ഡ് താത്കാലികമായി പ്രവര്‍ത്തന രഹിതമാകും. ഇത് വാഹനങ്ങളുടെ വില്‍പ്പനയും വാങ്ങലും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗവും ഡിമാറ്റ് അക്കൗണ്ടിന്റെ പ്രവര്‍ത്തനവും അടക്കം 18 സാമ്ബത്തിക ഇടപാടുകള്‍ തടസപ്പെടാന്‍ കാരണമായേക്കും. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചാലേ പിന്നീട് പാന്‍ കാര്‍ഡ് പ്രവര്‍ത്തനക്ഷമമാകൂ. അതുകൊണ്ട് ഇനിയും ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ നിര്‍ബന്ധമായും ഇത് ചെയ്യണമെന്നാണ് ബാങ്ക് ആവശ്യപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക