കോട്ടയം: സാമ്പത്തിക ക്രമക്കേട് ആരോപിച്ച് മിൽക്ക് സൊസൈറ്റി പുറത്താക്കിയ ഭാരവാഹിയെ ഓഫിസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കത്തോട് കാഞ്ഞിരമറ്റത്താണ് മിൽക്ക് സൊസൈറ്റി മുൻ ഭാരവാഹിയെ സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരമറ്റം കോ-ഓപ്പറേറ്റീവ് മിൽക്ക് സൊസൈറ്റി മുൻ പ്രസിഡന്റ് കൂടിയായ പറമ്പുകാട്ടിൽ കെ.പി അബ്രാഹമി (63)നെയാണ് സ്ഥാപനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ 5.30 ഓടെ ജീവനക്കാരെത്തിയപ്പോഴാണ് ഇയാൾ സ്ഥാപനത്തിനുള്ളിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ സൊസൈറ്റി നേരത്തെ പുറത്താക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group