കൊച്ചി: പാലത്തായി പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിയായ അദ്ധ്യാപകന്‍ പത്മരാജന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയതിനെ തുടര്‍ന്നാണിത്.

പൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന പേരില്‍ തനിക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കുന്നതു തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.നാലാം ക്ളാസ് വിദ്യാര്‍ത്ഥിനിയെ സ്കൂളിലെ ബാത്ത് റൂമില്‍ വച്ച്‌ പലതവണ പീഡിപ്പിച്ചെന്നാണ് പത്മരാജനെതിരെയുള്ള കേസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക