പാലക്കാട് : പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാലക്കാട് വരണാദികാരി ആര്‍ഡിഒ എന്‍.എസ്. ബിന്ദുവിനാണ് മെട്രോമാന്‍ നാമനിര്‍ദ്ദേശ പത്രിക കൈമാറിയത്. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് ഇ. ശ്രീധരന്‍ പത്രിക നല്‍കിയത്.
ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. ഇ. കൃഷ്ണദാസ്, പാലക്കാട് മണ്ഡലം പ്രസിഡന്റ് സ്മിതേഷ്, ജനറല്‍ സെക്രട്ടറി എം. ശശികുമാര്‍ എന്നിവരും പത്രികാ സമര്‍പ്പണവേളയില്‍ മെട്രോമാനെ അനുഗമിച്ചു. ആദ്യ സെറ്റ് പത്രികയാണ് ഇപ്പോള്‍ നല്‍കിയത്.
പാലക്കാട് വിജയം ഉറപ്പാണ്. ആത്മവിശ്വാസമുണ്ടെന്നും ഇ ശ്രീധരന്‍ പത്രികാ സമര്‍പ്പണത്തിന് ശേഷം പ്രതികരിച്ചു. ഡിജിറ്റല്‍ പ്രചാരണത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2