പാലക്കാട്: പാലക്കാട്ട് ബാങ്ക് കുത്തിത്തുറന്ന് കവര്‍ച്ച. പാലക്കാട് ചന്ദ്രനഗറിലെ സഹകരണ ബാങ്കിന്റെ ലോക്കര്‍ തകര്‍ത്ത് സ്വര്‍ണ്ണവും പണവും കവര്‍ന്നു. ഏഴ് കിലോയിലധികം സ്വര്‍ണ്ണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. മരുതറോഡ് കോ ഓപ്പറേറ്റില്‍ റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവര്‍ച്ച നടന്നത്.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച്‌ സ്ട്രോംഗ് റൂമിന്‍്റെ അഴികള്‍ മുറിച്ച്‌ മാറ്റുകയായിരുന്നു. ബാങ്കില്‍ സിസിടിവി ഉണ്ടായിരുന്നുവെങ്കിലും അതില്‍ ദൃശ്യങ്ങളുണ്ടോയെന്ന് പരിശോധന ശേഷമേ പറയാനാകൂവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് ബാങ്ക് അടച്ചു പോയതായിരുന്നു. ശനിയും ഞായറും ലോക്ക് ഡൗണായതിനാല്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തിങ്കളാഴ്ച ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി തിരിച്ചറിഞ്ഞത്.

ലോക്കറില്‍ ഉണ്ടായിരുന്ന വിലപ്പെട്ട വസ്തുക്കളെല്ലാം കവര്‍ച്ചക്കാര്‍ കൊണ്ട് പോയെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക