പാലാ: പാലാ കടനാട്ടില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിതികരിച്ചു.തമിഴ്‌നാട്ടില്‍ നിന്നുമെത്തി പാലയിലും പരിസര പ്രദേശങ്ങളിലും ആക്രി കച്ചവടം നടത്തുന്ന ദമ്പതിമാര്‍ക്കാണ് കോവിഡ് സ്ഥിതികരിച്ചത്.
ഇവര്‍ ഈയടുത്തു തമിഴ്നാട്ടിലെ തെങ്കാശിയില്‍ പോവുകയും തിരിച്ചു വന്ന് കടനാട്ടിലെ വല്യാത്ത് ഉള്ള വസതിയില്‍ ക്വാറിന്റീനില്‍ പ്രവേശിക്കുകയുമായിരുന്നു.ഇവരുടെ സ്രവ പരിശോധനാ ഫലമാണ് ഇന്ന് പോസിറ്റിവ് ആണെന്നുള്ള അറിയിപ്പ് വന്നത്. ഇവരെ ആരോഗ്യ വകുപ്പ് അധികൃതര്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2