മലയാള മനോരമ സർവേഫലം പ്രകാരം കോട്ടയത്ത് ഇടതുമുന്നണി വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്. കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി പാലാ എന്നീ മണ്ഡലങ്ങൾ യുഡിഎഫിൽ നിന്ന് എൽഡിഎഫ് നേടിയെടുക്കും എന്നാണ് സർവ്വേ കണ്ടെത്തൽ. ഇതിൽ തന്നെ പാലായിൽ കേവലം 0.52 ശതമാനമാണ് കേരള കോൺഗ്രസിന് യുഡിഎഫിനെ അപേക്ഷിച്ചുള്ള മുൻതൂക്കം. മാണി സി കാപ്പൻ – ജോസ് കെ മാണി പോരാട്ടം പ്രവചനങ്ങൾക്ക് അതീതമാണ് എന്നു തന്നെയാണ് മനോരമയും പറയുന്നത്.

കണക്കുകൾ ഇപ്രകാരം:

2019ലെ ഉപതെരഞ്ഞെടുപ്പിൽ പാലായിൽ ആകെ പോൾ ചെയ്തത് 127220 വോട്ടുകളാണ്. ഇതുപ്രകാരം ജോസ് കെ മാണിക്ക് ലഭിക്കാവുന്ന പരമാവധി പൂരിപക്ഷം സർവ്വേ കണക്കനുസരിച്ച് 662 വോട്ടാണ്. പാലായിലെ പൊതു സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ അടിയൊഴുകൾക്കുള്ള സാധ്യത ശക്തമാണ്. പ്രത്യേകിച്ച് കേരള കോൺഗ്രസിൽ തന്നെ ഇടതുമുന്നണി ബാന്ന്ധവം അംഗീകരിക്കാത്ത വലിയ ഒരു ശതമാനം ആളുകൾ ഉണ്ട്. സമാനമായ രീതിയിൽ സിപിഎമ്മിലും ജോസ് കെഎം മാണിയുടെയും, നിഷ ജോസിൻറെയും രാഷ്ട്രീയ സമീപനങ്ങളോട് ശക്തമായ എതിർപ്പുകൾ നിലനിൽക്കുന്നുണ്ട്.

സർവ്വേയിൽ പ്രതിഫലിക്കാത്ത അടിയൊഴുക്കുകൾ:

ഈ സാഹചര്യത്തിൽ ഇരു പക്ഷവും പരസ്പരം സംശയിക്കുകയാണ്. ഇടതുമുന്നണിയുടെ വോട്ടുകൾ ചോരുന്നു എന്ന ആക്ഷേപം കേരള കോൺഗ്രസ് ഉന്നയിക്കുമ്പോൾ, കേരള കോൺഗ്രസ് പാലായിൽ എടുത്ത രാഷ്ട്രീയ സമീപനം യുഡിഎഫ് വൊട്ടുകൾക്ക് വ്യതിയാനം സൃഷ്ടിച്ചിട്ടില്ല എന്ന ആരോപണമാണ് ഇടതുമുന്നണി കേന്ദ്രങ്ങൾ ഉയർത്തുന്നത്. കേരള കോൺഗ്രസ് ഇടതുമുന്നണി സഖ്യം കണക്കുകളിൽ വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ പോലും ജന മനസ്സിലെ പ്രതികരണം ഇങ്ങനെയാണെങ്കിൽ നിലവിൽ മണ്ഡലം കൈവിട്ടു പോകുന്ന അവസ്ഥയാണ് എന്ന് തിരിച്ചറിവ് ഇരുകൂട്ടർക്കും ഉണ്ട്.

2019ൽ ഏഷ്യാനെറ്റ് നടത്തിയ എക്സിറ്റ് പോൾ പ്രവചന പ്രകാരം പതിനയ്യായിരത്തിലധികം വോട്ടുകൾക്ക് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായ ജോസ് ടോം വിജയിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നപ്പോൾ മാണി സി കാപ്പൻ രണ്ടായിരത്തോളം വോട്ടുകൾക്ക് വിജയിച്ചു. ഇപ്പോൾ സർവ്വേ പോലും ഇത്ര നേരിയ ഭൂരിപക്ഷം പ്രവചിക്കുമ്പോൾ  മണ്ഡലം കൈവിട്ടു എന്ന് തന്നെ ആണ് പൊതുസമൂഹത്തിൽ ഉള്ള ചർച്ചകൾ. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണം ഉൾപ്പെടെയുള്ള കാര്യങ്ങളും മാണി സി കാപ്പന് അനുകൂലമാണ്.

കാപ്പൻ എന്ന എം എൽ എ യ്ക്കുള്ള ജനകീയത ജോസ് കെ മാണിക്ക് ഇല്ല. ലോക്സഭ ഉപേക്ഷിച്ച് രാജ്യസഭയിലേക്ക് പോയതും, രാജ്യസഭയിൽ മൂന്നര വർഷത്തോളം കാലാവധി ഉള്ളപ്പോൾ അതുപേക്ഷിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും എല്ലാം അദ്ദേഹത്തിന് തിരിച്ചടിയാകുന്ന ഘടകങ്ങളാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള പാലാക്കാരുടെ ചതുർത്ഥിയും കൂടിയാകുമ്പോൾ കാര്യങ്ങൾ ഒട്ടും അനുകൂലമല്ല എന്ന വിലയിരുത്തലാണ് ഇടതു കേന്ദ്രങ്ങളിൽ നിന്നും ഉയരുന്നത്. പരസ്പരം ഇരുപാർട്ടികളും സംശയം രേഖപ്പെടുത്തുന്നത് കൂടാതെ സിപിഐ കേരള കോൺഗ്രസിനോട് വെച്ചുപുലർത്തുന്ന വിരോധവും തിരിച്ചടി ആയാൽ ജോസ് കെ മാണിയെ ഉറ്റുനോക്കുന്നത് രാഷ്ട്രീയ ജീവിതത്തിലെ  ഏറ്റവും വലിയ വെല്ലുവിളിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2