പാലാ :കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാലാ  രൂപതയിലും  മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിക്കുന്നതായി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു.എന്നാൽ മൃതദേഹം ദഹിപ്പിച്ച ശേഷം അത് വായുവിൽ വിതറാനോ ബന്ധുക്കൾക്ക് നൽകാനോ വെള്ളത്തിൽ ഒഴുക്കാനോ പാടില്ലന്നും. ചിതാഭസ്മം ആഘോഷമായി സാധാരണ ഡെഡ് ബോഡി അടക്കം ചെയ്യുന്നത് പോലെ സെമിത്തെരിയിൽ അടക്കം ചെയ്യണമെന്നാണ് പിതാവ് പറഞ്ഞത് . മൃതദേഹം ദഹിപ്പിക്കുന്നതിനായി  പരിശുദ്ധ സിംഹാസനത്തില്‍ നിന്നും ഇതിനായി അനുമതിയുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് സഭാ നേതൃത്വം ആവശ്യപ്പെടുന്നത് എന്നും  പിതാവ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2