പാലാ: രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിന്‌ ഇന്ന് 65-ാം പിറന്നാള്‍മധുരം. 30ല്‍പരം ഈടുറ്റ ഗ്രന്ഥങ്ങളുടെയും ഒട്ടനവധി ലേഖനങ്ങളുടെയും രചയിതാവായ മാര്‍ കല്ലറങ്ങാട്ട്‌ കേരളസഭയിലെ മികച്ച വാഗ്മികൂടിയാണ്‌.ആതുര ശുശ്രൂഷാ രംഗത്തേക്ക്‌ രൂപതയുടെ ആദ്യ ചുവടുവയ്‌പായി പടുത്തുയര്‍ത്തിയ ചേര്‍പ്പുങ്കല്‍ മെഡിസിറ്റി പ്രവര്‍ത്തനമാരംഭിച്ചത്‌ ബിഷപ്പിന്റെ അശ്രാന്ത പരിശ്രമം കൊണ്ടാണെന്നതും എടുത്തുപറയേണ്ടതാണ്‌.

ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഇടയലേഖനങ്ങള്‍ വൈദികര്‍ക്ക്‌ പ്രചോദനമാവുകയും തുടര്‍ന്ന്‌ ബിഷപ്പുമാരുടെകൂടി നിര്‍ദ്ദേശാനുസരണം പാലാ രൂപതാ കര്‍ഷക ബാങ്കിന്‌ തുടക്കം കുറിക്കുകയും ചെയ്‌തു. വര്‍ഷം തോറും ഡിസംബറില്‍ നടക്കുന്ന കാര്‍ഷികമേളയും പാലായിലെ കര്‍ഷക ഓപ്പണ്‍മാര്‍ക്കറ്റുമൊക്കെ കയ്യൂരിലെ പുരാതന കര്‍ഷക കുടുംബത്തിലെ അംഗമായ അദ്ദേഹത്തിന്റെ തികഞ്ഞ കര്‍ഷക പ്രേമത്തിന്റെ കൂടി മകുടോദാഹരണങ്ങളാണ്‌.

ബിഷപ്‌ മാര്‍ ജോസഫ്‌ പള്ളിക്കാപ്പറമ്ബില്‍ വിരമിച്ചതിനെത്തുടര്‍ന്ന്‌ 2004 മാര്‍ച്ച്‌ 18-ന്‌
മാര്‍ ജോസഫ്‌ കല്ലറങ്ങാട്ടിനെ ബിഷപ്പായി പ്രഖ്യാപിച്ചു. 2004 മെയ്‌ രണ്ടിന്‌ സീറോമലബാര്‍സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, മാര്‍ ജോസഫ്‌ പൗവ്വത്തില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ ബിഷപ്പായി അഭിഷിക്‌തനായി.പാലാ രൂപതയിലെ കയ്യൂര്‍ ഇടവകയില്‍ മാത്യു-ത്രേസ്യ ദമ്ബതികളുടെ മൂന്നാമത്തെ പുത്രനായി 1956 ജനുവരി 27-നാണ്‌ ബിഷപ്പിന്റെ ജനനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2