ന്യൂഡല്‍ഹി: പാലാ സീറ്റില്‍ വിട്ടുവീഴ്ചയ്ക്ക് തയറല്ലന്ന്  എന്‍.സി.പി. ദേശീയ നേതൃത്വം. പാല സീറ്റ് ജോസ് കെ മാണിക്ക് നൽകുമെന്ന സീ പി എം നീക്കത്തിന് എതിരായിട്ടാണ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാട്  ശരദ് പവാര്‍ സീതാറാം യെച്ചൂരിയെ അറിയിച്ചത്. എന്‍.സി.പി സംസ്ഥാന നേതൃത്വത്തിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇന്ന് ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയത്.സിറ്റിങ് സീറ്റ് തോറ്റ പാര്‍ട്ടിക്ക് നല്‍കുന്നതിനോടു യോജിപ്പില്ലെന്നും എന്‍.സി.പി സി.പി.എം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശരദ്പവാറുമായുള്ള കൂടിക്കാഴ്ചക്കുശേഷം മാണി സി. കാപ്പന്‍റെ പിന്തുണച്ചിരുന്ന പീതാംബരന്‍ മാസ്റ്ററും ഇടതുമുന്നണി വിട്ടുപോകില്ലെന്ന നിലപാടാണ് എടുത്തിട്ടുള്ളത്. പാലാക്ക് പകരം കുട്ടനാട് എന്ന ഫോര്‍മുലയോട് കാപ്പന്‍ താല്‍പര്യം കാണിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ രാജ്യസഭ നല്‍കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.മാണി സി കാപ്പനും ശരദ് പവാറുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയിരുന്നു. പാലാ സീറ്റ് നല്‍കിയില്ലെങ്കില്‍ ഇടതുമുന്നണി വിടാമെന്ന നിലപാടിനോട് ശരദ് പവാറും യോജിച്ചിട്ടില്ലെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2