തിരുവനന്തപുരം: പി.എസ്.സി മുഖേന പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരും, ജോലിയില്‍ പ്രവേശിച്ച്‌ നിയമന പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗസ്ഥരും പി.എസ്.സിയുടെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ലിങ്ക് ചെയ്യണമെന്ന ഉത്തരവ് റദ്ദാക്കി. അടിസ്ഥാന സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി നിയമം പ്രാബല്യത്തില്‍ വരാത്ത സാഹചര്യത്തിലാണ് ഉത്തരവ് റദ്ദാക്കിയത്.