കണ്ണൂര്‍: പി .രാമകൃഷ്ണനെ കൂട്ടുപിടിച്ച്‌ മുഖ്യമന്ത്രി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ വിമര്‍ശിച്ചത് ശരിയായില്ലെന്നു പി.ആറിന്റെ മകന്‍ ദീപക്ക് പറഞ്ഞു. സുധാകരനെ പിന്തുണയ്ക്കുകയാണ് പി രാമകൃഷ്ണന്റെ കുടുംബവും. നേരത്തെ ഫ്രാന്‍സിസിന്റെ മകനും സുധാകരന് പിന്തുണയുമായി എത്തിയിരുന്നു. ഫ്രാന്‍സിസിന്റെ കുടുംബത്തെ സുധാകരനില്‍ നിന്ന് അകറ്റാനുള്ള നീക്കം പൊളിഞ്ഞതിന് പിന്നാലെയാണ് രാമകൃഷ്ണന്റെ മകന്റേയും പരസ്യ നിലപാട് പ്രഖ്യാപിക്കല്‍.

പിതാവ് പറഞ്ഞ ചില കാര്യങ്ങള്‍ അടര്‍ത്തിമാറ്റിയാണ് പ്രചരിപ്പിച്ചത്. ഇതു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്നത് അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും വേദനിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസുകാര്‍ പോലും വാസ്തവം തിരിച്ചറിയാതെ ഇതിന് കമന്റ് ചെയ്യുകയാണ്. അച്ഛനെ കുറിച്ചുള്ള ഇത്തരം കമന്റുകള്‍ എന്റെ അമ്മയടക്കം വായിക്കുന്നുണ്ട്. അച്ഛന്‍ കെ.സുധാകരനെ എതിര്‍ത്തിട്ടിട്ടുണ്ടെങ്കിലും അതൊന്നും വ്യക്തിപരമായിരുന്നില്ല-രാമകൃഷ്ണന്റെ മകന്‍ പറയുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അച്ഛന്റെ അവസാന കാലം കെ.എസ് പലപ്പോഴും ഫ്‌ളാറ്റില്‍ വന്നു സന്ദര്‍ശിച്ചിരുന്നു.പി.ആര്‍ മരിച്ചപ്പോഴാകട്ടെ സുധാകരന്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഇവിടെയുണ്ടായിരുന്നു. കെപിസിസി അധ്യക്ഷനായി നിയോഗിക്കപ്പെട്ടപ്പോള്‍ ഇവിടെ ഫ്‌ളാറ്റില്‍ വന്ന് അമ്മയെയും ഞങ്ങളെയും കണ്ടു ആശിര്‍വാദം തേടി. അച്ഛന്‍ അന്ന് പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നതിനോടൊപ്പം ഇപ്പോള്‍ അതു വിവാദമാക്കുന്നതിന് താല്‍പ്പര്യമില്ലെന്നും ദീപക് പറഞ്ഞു ഡി.സിസി ജനറന്‍ സെക്രട്ടറി സി.രഘുനാഥും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.