മലപ്പുറം: എം.പി സ്ഥാനം ഇന്നോ നാളയോ രാജിവെക്കുമെന്ന്​ പി.കെ കുഞ്ഞാലിക്കുട്ടി. രാജി സമര്‍പ്പിക്കാനായി ഇന്ന്​ ഡല്‍ഹിയിലേക്ക്​ തിരിക്കും. മുസ്​ലിം ലീഗ്​ നേതൃത്വത്തിന്‍റെ ആവശ്യപ്രകാരമാണ്​ രാജി. കേരള രാഷ്​ട്രീയത്തില്‍ ഇനി സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന്‍റെ സീറ്റ്​ വിഭജന ചര്‍ച്ചകള്‍ നല്ല രീതിയില്‍ മുന്നോട്ട്​ പോവുന്നു. ചര്‍ച്ചകളില്‍ പുരോഗതിയുണ്ട്​. ലീഗിനെ സംബന്ധിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍റെ പ്രസ്​താവന അതിരുകടന്നുവെന്ന്​ അവര്‍ക്ക്​ തന്നെ മനസിലായിട്ടുണ്ട്​. ലീഗുമായി ബന്ധപ്പെട്ട്​ ഇത്തരം ആരോപണങ്ങളൊന്നും നില നില്‍ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മീഡിയവണ്‍ ചാനലിനോടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

അടിയന്തരമായി രാജി സമര്‍പ്പിക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക്​ പാണക്കാട്​ ഹൈദരലി ശിഹാബ്​ തങ്ങള്‍ നിര്‍ദേശം നല്‍കിയെന്നാണ്​ സൂചന. കൂടുതല്‍ വിവാദങ്ങളിലേക്ക്​ പോകാതെ എത്രയും ​വേഗം രാജി സമര്‍പ്പിക്കണമെന്നായിരുന്നു തങ്ങളുടെ നിലപാട്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2