കോതമംഗലത്ത് ട്വൻറി 20 സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ രാഷ്ട്രീയ കേന്ദ്രങ്ങളിൽ അമ്പരപ്പ്. മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ പിജെ ജോസഫിൻറെ മരുമകൻ ഡോക്ടർ ജോ ജോസഫ് ആണ് ഇവിടെ ട്വൻറി20 സ്ഥാനാർത്ഥി. പി ജെ ജോസഫ് വിഭാഗക്കാരനായ മുൻമന്ത്രി ടി യു കുരുവിള ദീർഘകാലം പ്രതിനിധീകരിച്ച മണ്ഡലമാണ് കോതമംഗലം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു കുരുവിളക്ക് സിപിഎം സ്ഥാനാർഥിയുടെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഇത്തവണ യുഡിഎഫ് സീറ്റ് വിഭജനത്തിൽ പിജെ ജോസഫ് വിഭാഗത്തിലാണ് കോതമംഗലം സീറ്റ് ലഭിച്ചിരിക്കുന്നത്. ഇവിടെ ജോസഫ് വിഭാഗം എറണാകുളം ജില്ലാ പ്രസിഡൻറ് ഷിബു തെക്കുംപുറം സ്ഥാനാർത്ഥിയാകും എന്ന് ഉറപ്പിച്ചു കഴിഞ്ഞു.

ഇതിനുപിന്നാലെയാണ് ഇന്ന് ട്വൻറി 20 യുടെ സ്ഥാനാർത്ഥിപ്പട്ടികയിൽ ജോസഫിൻറെ മരുമകൻ കോതമംഗലത്ത് ഇടം നേടുന്നത്. യുഡിഎഫിൽ പിജെ ജോസഫ് വിഭാഗത്തിന് കിട്ടുന്ന സീറ്റ് തനിക്ക് ലഭിക്കണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ മക്കൾ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കാത്ത നിലപാട് സ്വീകരിച്ചു വരുന്ന പി ജെ ജോസഫ് ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ല എന്നാണ് അറിയാൻ കഴിയുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് ഡോക്ടർ ജോ ജോസഫ് t20 സ്ഥാനാർഥി ആക്കുന്നത് എന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തൽ.


മകനും സ്ഥാനാർഥിത്വം നിഷേധിച്ച് ജോസഫ്:
പിജെ ജോസഫിൻറെ പുത്രൻ അപു ജോസഫ് കേരള കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ സജീവമാണ്. കുടിയേറ്റ മേഖലകളിൽ പ്രത്യേകിച്ച് തിരുവമ്പാടി സീറ്റിൽ അദ്ദേഹം മത്സരിക്കണമെന്ന ആവശ്യം പാർട്ടി ഘടകങ്ങൾ ഉന്നയിച്ചപ്പോൾ ജോസഫ് അതിനെ പ്രോത്സാഹിപ്പിച്ചില്ല. മതിയായ കാലയളവിൽ പാർട്ടി പ്രവർത്തനം നടത്തി കഴിവ് തെളിയിച്ചിട്ടു മതി ആവശ്യമെങ്കിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയം എന്ന നിലപാടാണ് പി ജെ ജോസഫ് പുത്രനോട് കൈക്കൊണ്ടത്. സമാനമായ ഒരു നിലപാട് തന്നെയാണ് മകളുടെ ഭർത്താവിൻറെ കാര്യത്തിലും അദ്ദേഹം സ്വീകരിച്ചത്. താൻ മുറുകെപ്പിടിക്കുന്ന ആദർശപരമായ നിലപാട് മൂലം ജോസഫിന് രാഷ്ട്രീയ നഷ്ടങ്ങൾ ഉണ്ടാകുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2