കൊച്ചി: കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ്, മോൻസ് ജോസഫ് എന്നിവർ എംഎൽഎ സ്ഥാനം രാജിവെച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപാണ് ഇരുവരും എംഎൽഎ സ്ഥാനം രാജിവെച്ചത്. തൊടുപുഴയിൽ നിന്നുള്ള എംഎൽഎയാണ് പി ജെ ജോസഫ്. കടത്തുരുത്തിയിൽ നിന്നുള്ള എംഎൽഎയാണ് മോൻസ് ജോസഫ്.
കേരളാ കോൺഗ്രസിലേക്കുള്ള ജോസഫ് ഗ്രൂപ്പിന്റെ ലയനത്തിന്റെ പശ്ചാത്തലത്തിൽ അയോഗ്യതാ പ്രശ്‌നം ഒഴിവാക്കുന്നതിനാണ് നേതാക്കൾ രാജിക്കത്ത് സമർപ്പിച്ചത്. എംഎൽഎ പദവി രാജിവെയ്ക്കുന്നതാണ് നല്ലതെന്ന നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുൻപ് സ്പീക്കർക്ക് മുന്നിൽ രാജിക്കത്ത് സമർപ്പിക്കാൻ ഇരുവരും തീരുമാനിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2