നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി പി സി ജോർജ് നയിക്കുന്ന ജനപക്ഷം പാർട്ടി. കോട്ടയത്ത് വച്ച് ഇന്നു ചേർന്ന ജനപക്ഷം സംസ്ഥാന കമ്മിറ്റി യോഗമാണ് പാലായിൽ മാണി സി കാപ്പന് പിന്തുണ നൽകുവാൻ തീരുമാനമെടുത്തത്. യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ പിസി ജോർജ് തന്നെയാണ് പാലായിലെ നിലപാട് വ്യക്തമാക്കിയത്.

ജനപക്ഷ പിന്തുണ നിർണായകം:

പി സി ജോർജ്ജിന് വ്യക്തിപരമായി ബന്ധങ്ങളുള്ള നിയോജക മണ്ഡലമാണ് പാലാ. ജില്ലാ പഞ്ചായത്തിലേക്ക് അദ്ദേഹത്തിൻറെ മകൻ ഷോൺ ജോർജ് മത്സരിച്ച് വിജയിച്ച പൂഞ്ഞാർ ഡിവിഷനിൽ ഉൾപ്പെടുന്ന 4 പഞ്ചായത്തുകൾ പാലാ നിയോജക മണ്ഡലത്തിലെ ഭാഗമാണ്. 2011 നു മുമ്പ് പിസി ജോർജ് പ്രതിനിധീകരിച്ചിരുന്ന ഭാഗങ്ങളും ഇപ്പോൾ പാലാ നിയോജക മണ്ഡലത്തിൽ ആണ്. അതുകൊണ്ടുതന്നെ വാശിയേറിയ തിരഞ്ഞെടുപ്പിൽ ജോർജിൻറെ പിന്തുണ പാലായിൽ കാപ്പന് വലിയ രീതിയിലുള്ള അനുഗ്രഹമാകും എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2