തിരുവനന്തപുരം: ഇടത് പക്ഷം നിയമ സഭയില്‍ ഉയര്‍ത്തിയ പ്രതിഷേധം മറികടന്ന് കെ എം മാണി ബജറ്റ് അവതരിപ്പിച്ചതിന് പിന്നില്‍ തന്റെ ഇടപെടല്‍ ഉണ്ടായിരുന്നു എന്ന് ജനപക്ഷം നേതാവ് പി സി ജോര്‍ജ്. അന്ന് ചീഫ് വിപ്പായിരുന്ന തനിക്ക് സി.പി.ഐ.എമ്മിലും സി.പി.ഐയിലും ചാരന്‍മാര്‍ ഉണ്ടായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് പി.സി ജോര്‍ജിന്റെ വിവാദമായേക്കാവുന്ന വെളിപ്പെടുത്തല്‍.

‘കെ എം മാണിയെ തടയാന്‍ വിശദമായ പദ്ധതിയാണ് ഇടത് പക്ഷം നടത്തിയത്. എന്നാല്‍ സി.പി.ഐ.എമ്മിലും സി.പി.ഐയിലും ഉണ്ടായിരുന്ന ചാരന്‍മാര്‍ തനിക്ക് വിവരങ്ങള്‍ ചോര്‍ത്തി തന്നു. അത് പ്രകാരം തലേ ദിവസം തന്നെ കെ എം മാണി നിയമ സഭയില്‍ എത്തി. കറുത്ത കാറില്‍ തലയില്‍ മഫ്‌ളര്‍ കെട്ടിയായിരുന്നു മാണി സഭാ മന്ത്രിരത്തിലേക്ക് എത്തിയത്. തന്റെ പദ്ധതിയെ കുറിച്ച്‌ ഉമ്മന്‍ ചാണ്ടി, കെ.എം മാണി, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് മാത്രമായിരുന്നു അറിയാമായിരുന്നു’- പി സി ജോര്‍ജ് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

‘പ്രതിഷേധം തണുപ്പിക്കാന്‍ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായി പലവട്ടം ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തി. ഇരുവരും വഴങ്ങിയില്ല. ഉമ്മന്‍ ചാണ്ടി ബജറ്റ് അവതരിപ്പിച്ചാല്‍ തടയില്ല എന്നായിരുന്നു പ്രതികരണം. ഇത്തരം നിലപാട് സ്വീകരിച്ച ഇടത് പക്ഷമാണ് അന്നത്തെ സമരം മാണിക്കെതിരായിരുന്നില്ല സര്‍ക്കാരിന് എതിരെ ഉള്ളതായിരുന്നു എന്ന് കോടതിയില്‍ വിശദീകരിക്കുന്നത്’- അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക