തിരുവനന്തപുരം: സംസ്ഥാന അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി ബി നൂഹിന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് പോസിറ്റീവ് ആയ വിവരം നൂഹ് ഫെയ്‌സ്ബുക്കിലൂടെയാണ് അറിയിക്കുകയുണ്ടായത്.
ചെറിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ താനുമായി അടുത്തിടപഴകിയവര്‍ പരിശോധന നടത്തണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2