കോതനല്ലൂർ: ലയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓക്സിജൻ പ്രണവായു പ്രോജക്ട്ടിന്റെ ഭാഗമായി, കോട്ടയം അഭയം ചാരിറ്റബിൾ സോസൈറ്റിക്ക് ഓക്സിജൻ കോൺസൺ ന്ററേറ്റർ വിതരണം ചെയ്തു. ലയൻസ് ഡിസ്ട്രിക്ട് ഗവർണ്ണർ ലയൺ സി. പി ജയകുമാറിൽ നിന്നും സഹകരണ വകുപ്പ് മന്ത്രി ശ്രീ വി. എൻ വാസവൻ അഭയം ചാരിറ്റബിൾ സോസൈറ്റിക്ക് വേണ്ടി ഏറ്റുവാങ്ങി. കാണകാരി ഗ്രാമപഞ്ചായത്തിലെ അംഗൻ വാടി വിദ്യാർത്ഥികൾക്കായി ബിനോയി പീറ്റർ നൽകിയ കുടകളുടെ വിതരനോദ്ഘാടനവും നിർവഹിച്ചു. പി. ഡി. ജി ലയൺ ജോയി തോമസ്, ക്യാബിനറ്റ് ട്രഷറർ പി. സി ചാക്കോ, ആന്റണി കുര്യാക്കോസ്(ഡിസ്ട്രിക്ട് കോർഡിനേറ്റർ ), ജോയ് ഗർവാസിസ് (സോൺ ചെയർമാൻ ), കെ. ജെ തോമസ് പ്രസിഡന്റ്, പി. വി സുനിൽ, അഭയം ഏരിയ ചെയർമാൻ എന്നിവർ പ്രസംഗിച്ചു. ക്ലബ് സെക്രട്ടറി ഷാജി വർഗീസ്, ജോമോൻ കുര്യാക്കോസ്, സി. സി ജയകുമാർ, ജിബി നെടിയകാല. അഭയം ജില്ലാ ഗവേണിങ്ങ് ബോഡി മെമ്പർ മാരായ സി. ജെ ജോസഫ്, കെ. ജി രമേശൻ, ബേബി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു