കുവൈറ്റ് സിറ്റി: ഓവർസീസ് എൻ സി പി ഗ്ലോബൽ കമ്മിറ്റി കോവിഡ്19 പശ്ചാത്തലത്തിൽ ഓൺലൈൻ സൂം പ്ലാറ്റ്‌ഫോമിൽ എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കേരള നിയമസഭ എൻ സി പി പാർലിമെന്ററി പാർട്ടി ലീഡർ ശ്രീ തോമസ് കെ തോമസ് എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. എൻ സി പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷൻ ശ്രീ ബാബു ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. ഒ എൻ സി പി ദേശീയ ജനറൽ സെക്രട്ടറി ജിയോ ടോമി സ്വാഗതം പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് ഭരണത്തി നെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചു. ഒ എൻ സി പി കേരള സ്റ്റേറ്റ് പ്രസിഡണ്ട് നൂറുൽ ഹസ്സൻ പി പി മോഡറേറ്ററായ ചടങ്ങിൽ ഉമ്മർ ശരീഫ് (ഒ എൻ സി പി ഖത്തർ പ്രസിഡണ്ട്) ഫൈസൽ എഫ് എം (ഒ എൻ സി പി ബഹ്‌റൈൻ പ്രസിഡണ്ട്), മുഹമ്മദ് ഷാക്കിർ (ഒ എൻ സി പി ഒമാൻ പ്രസിഡണ്ട്), മുഹമ്മദ് ഹനീഫ് (ഒ എൻ സി പി സൗദി ജന: സെക്രട്ടറി), രവി കൊമ്മേരി ( ഒ എൻ സി പി യു എ ഇ പ്രസിഡണ്ട്),ജീവ് സ് എരിഞ്ചേരി (ഒ എൻ സി പി കുവൈറ്റ് പ്രസിഡണ്ട്) സജീവ് കടശ്ശേരിൽ ( ഒ എൻ സി പി അംഗോള പ്രസിഡണ്ട്),
അഡ്വ: ബാബു ലത്തീഫ്, സിദ്ദിക്ക് ചെറുവീട്ടിൽ, ജിമ്മി കുര്യൻ, അരുൾ രാജ് കെ.വി, മാക്‌സ് സെൽ ഡിക്രൂസ്,ജോഫ്രി സിജി, അരുൺ കുമാർ എ, ഫിലിപ്പോസ് കെ.എം ( ബിജു കുമ്പഴ ) എന്നിവർ ആശംസകൾ നേർന്നു.
ഫൈസൽ ( എൻ വൈ സി മലപ്പുറം പ്രസിഡണ്ട്) ഗഫൂർ സി.കെ.നോബിൾ ജോസ്, മാത്യു ജോൺ, ശ്രീബിൻ, രജീഷ് എ കെ തുടങ്ങിയ നേതാക്കളും, വിവിധ രാജ്യങ്ങളിൽ നിന്നുളള അംഗങ്ങളും സംബന്ധിച്ചു. ബിജു സ്റ്റീഫൻ നന്ദി പറഞ്ഞു.

വീഡിയോ ലിങ്ക്
https://we.tl/t-fkNmIXvi1z

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക