മംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം കര്‍ണാടകയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം മംഗളൂരു അത്താവറിലെ ഫ്‌ലാറ്റില്‍ യോഗ ചെയ്യുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. വീഴ്ചയില്‍ തലയിടിച്ച്‌ തലയില്‍ രക്തം കട്ടപിടിച്ച ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അബോധാവസ്ഥയിലാണ്. വീണ് മണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

എന്നാല്‍ രാത്രിയോടെ അദ്ദേഹം അബോധാവസ്ഥയില്‍ ആകുകയായിരുന്നു.വൈകുന്നേരം പതിവ് പോലെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് തലയില്‍ രക്തം കട്ട പിടിച്ചെന്ന് കണ്ടെത്തിയത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ വൃക്ക തകരാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് ഉള്ളതിനാല്‍ അടിയന്തര ശസ്ത്രക്രിയ നടത്തുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് ആശങ്കയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക