കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കും എന്ന് പരോക്ഷ സൂചന നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച അന്തിമ തീരുമാനം സെപ്റ്റംബർ മൂന്നാം തീയതി നടക്കുന്ന യുഡിഎഫ് യോഗത്തിൽ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോസ് വിഭാഗം മുന്നണി മര്യാദ പാലിക്കാത്തവരാണ് എന്നും യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടുനിന്നത് രാഷ്ട്രീയ മര്യാദ അല്ല എന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പാണക്കാട് മുസ്‌ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്തിയതിനു ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് തങ്ങളെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയത് എന്നാണ് ജോസ് വിഭാഗം നേതാക്കളുടെയും അണികളുടെയും ആരോപണം. നേരത്തെ ബാർകോഴ വിഷയത്തിലും അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ജോസ് കെ മാണി വിഭാഗത്തിന് എതിർപ്പിന് ഇരയായിരുന്നു.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2