കൊൽക്കത്ത : ബംഗാൾ നിയമസഭയിൽ പ്രതിപക്ഷത്ത് ബിജെപിയെ അല്ല ഇടത് മുന്നണിയെ കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മമതാ ബാനർജി. താന്‍ ഇടത് മുന്നണിയെ രാഷ്ട്രീയമായി എതിര്‍ക്കുന്നുണ്ടെങ്കിലും അവര്‍ പൂജ്യമായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും മമത പറഞ്ഞു.
ബംഗാളില്‍ ഇടത് മുന്നണിയുടെ 34 വർഷത്തെ ഭരണം അവസാനിപ്പിച്ച് അധികാരത്തിലേറിയ മമത മൂന്നാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ്. ഈ സഹാചര്യത്തിലാണ് ബിജെപിക്ക് പകരം ആ സീറ്റുകള്‍ ഇടത് മുന്നണിക്ക് ലഭിച്ചിരുന്നെങ്കില്‍ നന്നായേനെ എന്ന് മമത പറഞ്ഞത്.
294 അംഗ ബംഗാൾ നിയമസഭയിൽ ഇടത് മുന്നിയും കോണ്‍ഗ്രസും ഇല്ലാത്ത അവസ്ഥ ഇതാദ്യമാണ്. ഏറ്റവുമധികം കാലം സംസ്ഥാന രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന ഈ പാർട്ടികളുടെ സ്ഥാനത്ത് ഇപ്പോള്‍ ബിജെപിയാണുള്ളത്. 213 ഇടത്ത് തൃണമൂല്‍ ജയിച്ചപ്പോള്‍ 77 സീറ്റ് ബിജെപി സ്വന്തമാക്കി. തെരഞ്ഞെടുപ്പിലെ പ്രകടനത്തെ ഒരു മഹാദുരന്തമാണെന്നാണ് ഇടതുപക്ഷ നേതാക്കൾ വിശേഷിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2