കോട്ടയം: ഒട്ടേറെ പ്രതിസന്ധികൾക്ക് ശേഷം തെരഞ്ഞെടുക്കപ്പെട്ട കേരള നിയമ സഭ പ്രതിപക്ഷ നേതാവിന്റെ തിരഞ്ഞെടുപ്പിൽ അതൃപ്തി. കെ.സി ജോസഫാണ് ഇപ്പോൾ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ അപ്രസക്തമായിട്ടില്ലെന്നാണ് മുതിര്‍ന്ന നേതാവ് കെസി ജോസഫ് വ്യക്തമാക്കുന്നത്. സുധാകരനും ഗ്രൂപ്പുണ്ട്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായി. ഇക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ നേതാക്കള്‍ക്ക് വലിയ പ്രയാസമുണ്ടായെന്നും കെസി ജോസഫ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിലെ അതൃപ്തി ഒരു നേതാവ് പരസ്യമാക്കുന്നത് ഇതാദ്യമാണ്. കേരളത്തിലെ എ ഗ്രൂപ്പിന്റെ അനിഷേധ്യനായ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരില്‍ മുന്‍പന്തിയിലുള്ളയാളാണ് കെസി ജോസഫ്. എ ഗ്രൂപ്പിന്റെ ശക്തരായ വക്താക്കളില്‍ ഒരാള്‍ കൂടിയാണ് ഇദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പ്രതിപക്ഷ നേതാവ് വിഡി സതീശനൊഴികെ എല്ലാവരും എന്തെങ്കിലും ഒരു കൂട്ടായ്മയുടെ ഭാഗമാണ്.

അതൊരു തെറ്റായി കാണേണ്ട കാര്യമല്ല. വ്യത്യസ്തമായ ആശയങ്ങളുള്ള പാര്‍ട്ടിയായത് കൊണ്ട് അവര്‍ തമ്മില്‍ സംവാദങ്ങളും ചര്‍ച്ചകളും കൂടിച്ചേരലുകളും ഉണ്ടാകും. അത് സ്വാഭാവികമാണ്.

പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിലുണ്ടായ ചില പ്രശ്നങ്ങള്‍ ഹൈക്കമാന്റിനെ ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. അശോക് ചവാന്‍ കമ്മിറ്റി ബന്ധപ്പെട്ടു. അവരോട് സംസാരിച്ചു. താരീഖ് അന്‍വറുമായും സംസാരിച്ചു. ആശയവിനിമയം നടന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പില്‍ ഉണ്ടായ ചില ബുദ്ധിമുട്ടുകള്‍ ഇവരെയെല്ലാം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക