ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തുന്നു. കെപിസിസി അധ്യക്ഷന്റെ നിയമനവും വര്‍ക്കിംഗ് പ്രസിഡന്റുമാരുടെ നിയമനവും സംബന്ധിച്ച്‌ നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയുള്ള സാഹചര്യത്തിലാണ് മൂന്ന് നേതാക്കളുടെയും കൂടിക്കാഴ്ച. നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചുമതലയേറ്റെടുക്കുന്നതിന് മുന്‍പ് തന്നെ നേതാക്കളെ അനുനയിപ്പിക്കുന്നതിനും ഒപ്പം നിര്‍ത്തുന്നതിനും വേണ്ടിയുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഓരോ നേതാക്കളെയും പ്രത്യേകം പ്രത്യേകം കണ്ട്, പിന്തുണ ഉറപ്പാക്കുന്ന സാഹചര്യത്തിലാണ് മൂന്ന് നേതാക്കളുടെയും കൂടിക്കാഴ്ച.

നിലവിലെ ഹൈക്കമാന്‍ഡ് നീക്കങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ പരാതി അറിയിക്കാനുള്ള നീക്കമാണ് നേതാക്കള്‍ പ്രധാനമായും കൈക്കൊള്ളുന്നത്. പരസ്യപ്രസ്താവനകളില്ലാതെ ഹൈക്കമാന്‍ഡിന് പരാതി അറിയിക്കലാകും നടക്കുക. പുനസംഘടന നടത്തുമെന്ന കെ സുധാകരന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനവും പുനസംഘടന നടത്തുമ്ബോള്‍ ജംബോ കമ്മിറ്റികള്‍ ഒഴിവാക്കുമെന്ന പ്രഖ്യാപനവും നേതാക്കള്‍ക്ക് അതൃപ്തി സൃഷ്ടിക്കുന്നുണ്ട്. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കപ്പെടുമ്ബോള്‍ ഗ്രൂപ്പ് നേതാക്കള്‍ക്ക് വേണ്ടപ്പെട്ട പലരും തഴയപ്പെടുമെന്ന പരാതിയും നേതാക്കള്‍ക്കുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക